പ്രകടമാക്കാത്ത സ്‌നേഹത്തിന് ഭൂമിയിലൊരു മറുപേര്; വെയിലേറ്റ് വാടുമ്പോഴും മക്കള്‍ക്ക് തണലാകുന്നവര്‍; ഇന്ന് ലോക പിതൃദിനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രകടമാക്കാത്ത സ്‌നേഹത്തിന് ഭൂമിയിലൊരു മറുപേര്; വെയിലേറ്റ് വാടുമ്പോഴും മക്കള്‍ക്ക് തണലാകുന്നവര്‍; ഇന്ന് ലോക പിതൃദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2026, 07:08 am IST
Facebook
Twitter
WhatsAppTelegram

അമല്‍ പ്രീത പ്രദീപ് എഴുതുന്ന

ഗൗരവമുള്ള മുഖത്തിന് പിന്നില്‍ മക്കള്‍ക്കായി മാത്രം തുടിക്കുന്ന ഒരു ഹൃദയം…
പ്രകടിപ്പിക്കാന്‍ മടിക്കുന്ന സ്‌നേഹം ഉള്ളിലൊതുക്കുന്ന നമ്മുടെ സ്വന്തം അദൃശ്യ ഹീറോ!
ഇന്ന് പിതൃദിനം.
വെറുമൊരു ആഘോഷത്തിനപ്പുറം, ആ അച്ഛന്‍ തണലിനെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം.

പുറമേ സാധാരണക്കാര്‍, പക്ഷേ ഉള്ളില്‍ അസാധാരണ കരുത്തുള്ളവര്‍. വെയിലേറ്റു വാടുമ്പോഴും മക്കള്‍ക്ക് തണലാകുന്നവര്‍.. നിശബ്ദമായ ആ ത്യാഗങ്ങള്‍ക്ക് പല മുഖങ്ങളാണ്..ആയുസ്സത്രയും അധ്വാനിക്കുന്നവര്‍. പ്രകടിപ്പിക്കാത്ത സ്‌നേഹത്തിന് ഭൂമിയിലൊരു മറുപേര്..

‘അച്ഛന്‍’…

ആകാശത്തോളം സ്‌നേഹം മനസിലുണ്ടെങ്കിലും അനുഭവിച്ചറിയാന്‍ അനുവദിക്കാതെ അടക്കിവെക്കുന്നരാള്‍..

പിറന്നുവീഴുന്ന കുഞ്ഞ് ആദ്യം വിളിക്കുന്നത് ‘അമ്മ’യെന്നാണ്, പക്ഷേ ആ അമ്മ ആദ്യം പഠിപ്പിക്കുന്നത് ‘അച്ഛന്‍’ എന്ന സത്യത്തെയാണ്. അമ്മയില്ലാത്ത വീടുകളില്‍ ആ സ്ഥാനവും കൂടി നെഞ്ചേറ്റുന്ന എത്രയോ അച്ഛന്മാര്‍ നമുക്കിടയിലുണ്ട്..!

കുട്ടിക്കാലത്തെ നമ്മുടെയൊക്കെ ആദ്യത്തെ ഹീറോ അച്ഛനായിരുന്നു. പ്രായമേറി നമ്മളും വളരുമ്പോള്‍ മാത്രമാണ് ആ ഹീറോ പരിവേഷത്തിന് കൂടുതല്‍ വ്യക്തത വരുന്നത്. നമ്മളെ തളരാതെ താങ്ങിയ, എന്നും കാവലായി നിന്ന അദൃശ്യ ഹീറോയാണ് അച്ഛന്‍.

എന്നാല്‍ കാലം മാറുമ്പോള്‍, വൃദ്ധസദനങ്ങളുടെ നാലുചുവരുകള്‍ക്കുള്ളിലേക്ക് തള്ളപ്പെടുന്ന അച്ഛന്മാരുടെ എണ്ണവും കുറവല്ല. സ്വന്തം യൗവനവും സ്വപ്‌നങ്ങളും മക്കള്‍ക്കായി മാത്രം മാറ്റിവെച്ചവരാണവര്‍. വൃദ്ധസദനങ്ങളിലെ ഒറ്റപ്പെടലല്ല, വിശ്രമകാലത്ത് അവര്‍ക്ക് നല്‍കേണ്ടത്..
ആഡംബരങ്ങളും വേണ്ട, മറിച്ച് ‘ഞങ്ങളുണ്ട് കൂടെ’ എന്നൊരു വാക്കും കുറച്ചു സമയവും മാത്രം.

അച്ഛന്റെ തണലറിഞ്ഞവര്‍… ആ തണല്‍ തിരിച്ചുനല്‍കേണ്ട സമയമാണിത്. അച്ഛനെ നഷ്ടപ്പെട്ടവര്‍ക്ക്… ആ ഓര്‍മ്മകളെ നെഞ്ചോട് ചേര്‍ക്കാനൊരുദിനം.
ഇതിനിടയില്‍, ഒരു അച്ഛനാകാന്‍ കഴിയാതെ പോയവരുടെ നോവുകൂടിയുണ്ട് ഈ സമൂഹത്തില്‍..അതോടൊപ്പം ആരും ശ്രദ്ധിക്കാതെ പോകുന്ന, ഓര്‍മ്മിക്കാന്‍ നല്ലൊരു അച്ഛനില്ലാത്ത മക്കളുടെ സങ്കടവും. പിതൃത്വം എന്നാല്‍ അച്ഛനാവുക എന്നത് മാത്രമല്ല, ഒരു ‘നല്ല അച്ഛനാവുക’ കൂടിയാണെന്ന് സമൂഹം തിരിച്ചറിയട്ടെ.

ഈ പിതൃദിനം വെറുമൊരു സോഷ്യല്‍ മീഡിയ ആഘോഷമായി മാറരുത്. ആ വേദനകളെയും ഓര്‍മ്മകളെയും ഒന്നിച്ച്… നമുക്ക് നെഞ്ചോട് ചേര്‍ക്കാം.’
മക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന… സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്ന എല്ലാ അച്ഛന്മാര്‍ക്കും…
പോരായ്മകള്‍ക്കിടയിലും, മക്കള്‍ക്കായി ഒരു ‘നല്ല അച്ഛനാകാന്‍’ ഓരോ ദിവസവും പരിശ്രമിക്കുന്നവര്‍ക്കും…
അച്ഛനില്ലായ്മയുടെ ശൂന്യതയിലും… ആ ഓര്‍മ്മകളുടെ കരുത്തില്‍ ജീവിക്കുന്നവര്‍ക്കും…
ഹൃദയം നിറഞ്ഞ…അച്ഛന്‍ ദിനാശംസകള്‍…

അമല്‍ പ്രീത പ്രദീപ്

Tags: Fathers Day
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies