കോൺഗ്രസിൽ ആലിംഗന വിവാദം: ബിന്ദുകൃഷ്ണയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി കഷ്ടിച്ച് രക്ഷപെട്ട് ബിന്ദുകൃഷ്ണ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസിൽ ആലിംഗന വിവാദം: ബിന്ദുകൃഷ്ണയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി കഷ്ടിച്ച് രക്ഷപെട്ട് ബിന്ദുകൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 03:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മുഖ്യമന്ത്രിയെ തീരുമാനിക്കാനായി മാരത്തോൺ ചർച്ചകളും ഫ്ലക്സ് യുദ്ധങ്ങളും നടക്കുന്നതിനിടെ സംസ്ഥാന കോൺഗ്രസിൽ ആലിംഗന വിവാദം.

കേന്ദ്ര നിരീക്ഷകർ വിളിച്ച യോഗത്തിനെത്തിയ ബിന്ദുകൃഷ്ണയെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ച വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്. തിരുവനന്തപുരം ഇന്ദിരാഭവന് മുന്നിൽ വെച്ചായിരുന്നു സംഭവം. സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗത്തിനെത്തിയതാണ് ബിന്ദുകൃഷ്ണ.

യോഗം നടക്കുന്ന ഹാളിലേയ്‌ക്കെത്താൻ വേഗത്തിൽ നടക്കുന്നതിനിടെ ചെറിയാൻ ഫിലിപ്പിനെ കണ്ട ബിന്ദു കൃഷ്ണ അദ്ദേഹത്തിന് കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഹസ്തദാനത്തിൽ ഒതുങ്ങാൻ കൂട്ടാക്കാതെ ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി സ്നേഹ പ്രകടനം നടത്താൻ ചെറിയാൻ ഫിലിപ്പ് ശ്രമിക്കുകയായിരുന്നു

മാധ്യമപ്രവർത്തകർക്ക് മുന്നിൽ വച്ച് നടന്ന ഈ ആലിംഗന ശ്രമം ക്യാമറകൾ ഒപ്പിയെടുത്തു. ബിന്ദു കൃഷ്ണ കൈ കൊടുക്കാൻ ശ്രമിച്ചപ്പോൾ അത് കണക്കാക്കാതെ ചെറിയാൻ ഫിലിപ് അവരെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും ബിന്ദു കൃഷ്ണ ഒഴിഞ്ഞ് മാറുന്നതും , ചെറിയാൻ ഫിലിപ്പിനെ അകറ്റുന്നതും, ചെറിയാൻ ഫിലിപ്പ് വീണ്ടും ബിന്ദു കൃഷ്ണയെ കൈകളിൽ പിടിച്ച് നിർത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം . ഒടുവിൽ ബലമായി ചെറിയാൻ ഫിലിപ്പിനെ തട്ടിമാറ്റി ആലിംഗന ശ്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടാണ് ബിന്ദു കൃഷ്ണ മുന്നോട്ട് നീങ്ങുന്നത്. ​സ്ഥലത്തുണ്ടായിരുന്ന പാലോട് രവി ഉൾപ്പെടെയുള്ള മറ്റ് നേതാക്കൾക്ക് കൈ കൊടുത്ത ശേഷമാണ് ബിന്ദു കൃഷ്ണ യോഗസ്ഥലത്തേക്ക് പോയത്.

ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത് .

മുൻപ് കോൺഗ്രസിലെ സ്ത്രീകൾക്കെതിരെ ചെറിയാൻ ഫിലിപ് നടത്തിയ അശ്ളീല പരാമർശം ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചയാകുന്നുണ്ട്.

Tags: cheriyan philipbindu krishna
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies