കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ മുത്തപ്പ ശില്പം കണ്ണൂർ വള്ളുവൻ കടവിൽ ഉയരുന്നു. തിരുവപ്പന്റെയും മുത്തപ്പന്റെയും 29 അടി ഉയരമുള്ള കൂറ്റൻ പ്രതിമകളാണ് മടപ്പുരയിൽ സ്ഥാപിക്കുന്നത്. നിർമ്മാണത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള ചടങ്ങുകൾ കർമ്മം മെയ് 9 നടക്കും. പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധൻ കുഞ്ഞിമംഗലം ശങ്കരൻ മേലാചാരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മുത്തപ്പ ശില്പമെന്ന ഖ്യാതിയോടെയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. പ്രശസ്ത ശില്പി കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ശില്പത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവ്വഹിക്കുന്നത്.















