മലപ്പുറം : ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിച്ച് സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ. തിരുനാവായ മാഘമഹോത്സവത്തെയും അഘോരി സന്യാസികളെയും അങ്ങേയറ്റം അപമാനിച്ച് കൊണ്ടായിരുന്നു സോഷ്യൽ മീഡിയ കുറിപ്പ്.
അഘോരികൾ മനുഷ്യരുടെ തലയോട്ടികളെ മാലയായി ധരിക്കുന്നവരാണെന്നും ലഹരി മരുന്ന് ഉപയോഗിച്ച് പൊതു നിരത്തിൽ ആഭാസം കാണിക്കുന്നവരാണെന്നും ഹരിഗോവിന്ദൻ പറയുന്നു. തവനൂരിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ ആടിന്റെ തല അറുത്തെടുത്ത് പ്രദർശിപ്പിച്ചതിനെ ന്യായീകരിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവഹേളനം. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നത്.
” മരിച്ചതോ കൊന്നതോ എന്ന് തെളിവുപോലുമില്ലാത്ത മനുഷ്യരുടെ തലയോട്ടികളെ മാലയായും മറ്റും ശരീരത്തിൽ കെട്ടിത്തൂക്കി കഞ്ചാവും വലിച്ച് ഉടുതുണിയില്ലാതെ പൊതു നിരത്തിൽ ആഭാസവും അരോചകത്വവും സൃഷ്ടിക്കുന്നവരെ താണുവണങ്ങി…. അവരെ മഹത്വവല്ക്കരിച്ച്… ലോകം മുഴുവൻ ഇന്ത്യയുടെ മാനം കെടുത്താൻ മൽസരിക്കുന്ന… ആ വികൃത സംസ്കാരം മലപ്പുറത്തെ തിരുനാവായയിലൂടെ കെട്ടിയിറക്കി ഭീകരത സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിങ്ങളാണോ സ്വന്തം പ്രസ്ഥാനം പോലും തള്ളിപ്പറഞ്ഞ ആ എട്ടോ പത്തോ ആളുകളുടെ പേരിൽ ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്റെ നെഞ്ചത്തേക്കു കേറാൻ നോക്കുന്നത്”- എന്നാണ് ഹരിഗോവിന്ദനറെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം അഘോരിമാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ഹരിഗോവിന്ദൻ നൽകിയിട്ടുണ്ട്.















