പത്തനംതിട്ട: മൂന്നു വയസുകാരിയെ തെരുവുനായ കടിച്ചുകീറി. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്. ഓമല്ലൂരില്‍ ആണ് സംഭവം. കുട്ടിയുടെ കണ്ണിനും മുഖത്തും പരിക്കേറ്റു. അടുക്കള വാതില്‍ വഴി വീടിനുള്ളില്‍ കടന്നായിരുന്നു ആക്രമണം
ഗുരുതര പരുക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു
ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തെരുവ്നായ ശല്യം രൂക്ഷമായ പ്രദേശമാണിതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.














