കൊച്ചി: ബിഗ്ബോസ് ജേതാവ് പി. ഡി ജിൻ്റോയുടെ ജിം നഗരസഭ ലേലം ചെയ്തു. ജിൻ്റോയുടെ ഉടമസ്ഥതയിൽ ആലുവയിൽ പ്രവർത്തിക്കുന്ന ‘ ബോഡി ക്രാഫ്റ്റ് മൾട്ടി ഇൻ്റർനാഷണൽ ഹെൽത്ത് ക്ലബ് ‘ ലേലം ചെയ്തത്. നഗരസഭയുടെ ക്ലോക്ക് ടവറിലാണ് ജിം പ്രവർത്തിച്ചിരുന്നത്. വാടക കുടിശ്ശിക 16 ലക്ഷത്തോളം ആയതിനെ തുടർന്നാണ് നടപടി. എന്നാൽ ലേലത്തിൽ ആകെ 6.15 ലക്ഷം മാത്രമാണ് നഗരസഭയ്‌ക്ക് ലഭിച്ചത്. 6.14 ലക്ഷമായിരുന്നു അടിസ്ഥാന ലേല തുകയായി നിശ്ചയിച്ചിരുന്നത്.
2017 ലാണ് ജിം തുടങ്ങിയത്. 2,000 ചതുരശ്രയടിയാണ് വിസ്തീർണ്ണം. 2021 ന് ശേഷം വാടക നൽകിയിരുന്നില്ല. മൂന്ന് മാസം മുൻപ് നഗരസഭ നോട്ടീസ് നൽകി ജിം സീൽ ചെയ്തിരുന്നു.
സെലിബ്രേറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന തരത്തിലാണ് ജിൻറോ അറിയപ്പെടുന്നത്. ആലുവയിൽ ലക്ഷങ്ങളുടെ വാടക കുടിശ്ശിക നിലനിൽക്കേയാണ് ഇയാൾ മറ്റിടങ്ങളിലും ജിമ്മിന്റെ ബ്രാഞ്ചുകൾ തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയതിന് ജിന്‍റോയ്‌ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.















