നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം കേരളത്തിലേക്കും; ചോദ്യപേപ്പര്‍ ചോര്‍ന്നത് നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന്; പിടിക്കെപ്പെടാതിരിക്കാന്‍ കൊടുത്തത് 'മോഡല്‍ പേപ്പര്‍' എന്ന് വ്യാജേന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം കേരളത്തിലേക്കും; ചോദ്യപേപ്പര്‍ ചോര്‍ന്നത് നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന്; പിടിക്കെപ്പെടാതിരിക്കാന്‍ കൊടുത്തത് ‘മോഡല്‍ പേപ്പര്‍’ എന്ന് വ്യാജേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 01:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം കേരളമുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. പരീക്ഷയ്‌ക്ക് മുന്‍പേ ചോര്‍ന്ന ചോദ്യപേപ്പറുകള്‍ ‘മാതൃകാ ചോദ്യപേപ്പര്‍’ എന്ന വ്യാജേന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പ്രചരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ചോദ്യപേപ്പര്‍ ചോര്‍ന്നത് അച്ചടിശാലയില്‍ നിന്നാണെന്ന നടുക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പ്രസ്സില്‍ നിന്ന് ചോദ്യപേപ്പര്‍ കൈക്കലാക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി ശുഭം കര്‍ണിയാര്‍ ഇത് ഹരിയാനയിലെ ഒരു ഡോക്ടര്‍ക്ക് കൈമാറി. അവിടെ നിന്ന് സിക്കര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനീഷ് യാദവ്, രാകേഷ് കുമാര്‍ എന്നിവരിലൂടെയാണ് രാജ്യം മുഴുവന്‍ ചോദ്യങ്ങള്‍ പ്രചരിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിനെ ‘മോഡല്‍ പേപ്പര്‍’ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

ടെലിഗ്രാം, വാട്‌സാപ്പ് വഴി 25,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയായിരുന്നു വില്‍പ്പന. രാജസ്ഥാന്‍ പൊലീസ് സിബിഐക്ക് കൈമാറിയ 200 വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരുണ്ടെന്നാണ് സൂചന. കേരളത്തില്‍ പഠിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി വഴിയാണ് സംസ്ഥാനത്ത് ചോദ്യപേപ്പര്‍ എത്തിയത്. ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്ക് മുന്‍പേ ഈ ‘മാതൃകാ പേപ്പര്‍’ ലഭിച്ചതായി സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, തട്ടിപ്പ് സംഘം പ്രചരിപ്പിച്ച പേപ്പറിലെ ചോദ്യങ്ങളും യഥാര്‍ത്ഥ ചോദ്യപേപ്പറും തമ്മില്‍ അമ്പരപ്പിക്കുന്ന സാമ്യമാണുള്ളത്. 90 ചോദ്യങ്ങളും, കെമിസ്ട്രി 45-ല്‍ 35 ചോദ്യങ്ങളും ഒന്നുതന്നെയെന്നാണ് കണ്ടെത്തല്‍. സിബിഐ രൂപീകരിച്ച നാല് പ്രത്യേക സംഘങ്ങളാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. നാസിക്കില്‍ പിടിയിലായ ശുഭത്തിന്റെ സഹായി ധനഞ്ജയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ‘പ്രൈവറ്റ് മാഫിയ’ എന്ന ടെലിഗ്രാം ചാനലിനെ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നു.

Tags: cbi investigatingneet ugcquestion paper leaked
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies