ബാരാമതിയില്‍ വീണ്ടും വിമാനാപകടം: പരിശീലന വിമാനം തകര്‍ന്നു വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാരാമതിയില്‍ വീണ്ടും വിമാനാപകടം: പരിശീലന വിമാനം തകര്‍ന്നു വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 03:14 pm IST
Facebook
Twitter
WhatsAppTelegram

ബാരാമതി: മഹാരാഷ്‌ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ബുധനാഴ്ച വീണ്ടും വിമാനാപകടം. റെഡ്‌ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് ഗോജുബാവി ഗ്രാമപരിധിയില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് ഗുരുതരമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പുനെ റൂറല്‍ പോലീസ് എസ്പി സന്ദീപ് സിംഗ് ഗില്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. താഴ്ന്ന് പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയായിരുന്നു.

അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ ഒരു ഭാഗം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും തുടര്‍ന്ന് നിലംപതിക്കുകയുമായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പോലീസും എമര്‍ജന്‍സി റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൈലറ്റ് സുരക്ഷിതനാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടം നടന്ന അതേ മേഖലയില്‍ തന്നെയാണ് ഇപ്പോഴത്തെ അപകടവും ഉണ്ടായിരിക്കുന്നത് എന്നത് മേഖലയിലെ വ്യോമയാന സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നുണ്ട്.

ജനുവരി 28 ബുധനാഴ്ചയായിരുന്നു അജിത് പവാര്‍ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തകര്‍ന്നു വീണത്. അന്ന് അദ്ദേഹത്തോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിരുന്നില്ല. അടുത്തടുത്ത മാസങ്ങളില്‍ ഒരേ സ്ഥലത്തുണ്ടാകുന്ന വിമാനാപകടങ്ങളെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദമായ അന്വേഷണം നടത്തിയേക്കും.

Tags: Crashestraining aircraftBaramati Airport
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies