കോഴിക്കോട് : കോഴിക്കോട് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം.ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്
അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. യുവാവ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ ദിവസം കോട്ടൂര്‍ സ്വദേശിയായ ഒന്‍പതുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു.നിലവില്‍ ഇരുവരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോകോടര്‍മാര്‍ വ്യക്തമാക്കി.















