ഹിജാബ് ആവാം, കാവി ഷാൾ വേണ്ട: കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ മാരകവേർഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് ആവാം, കാവി ഷാൾ വേണ്ട: കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ മാരകവേർഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 01:29 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് നീക്കിയതിന് പിന്നാലെ, ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ കാവി ഷാളുകൾക്ക് കർശന വിലക്കേർപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദ്യാഭ്യാസ മേഖലയിൽ മതം കലർത്തുന്നതിനൊപ്പം, ഒരു വിഭാഗത്തിന് മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്.

നേരത്തെ ബിജെപി സർക്കാർ കൊണ്ടുവന്ന യൂണിഫോം പരിഷ്കാരം അട്ടിമറിച്ചാണ് സിദ്ധരാമയ്യ സർക്കാർ ബുധനാഴ്ച വിവാദ ഉത്തരവിറക്കിയത്. വിദ്യാർത്ഥികൾക്കിടയിൽ സമത്വവും ഐക്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള യൂണിഫോം ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഹിജാബ് ധരിക്കാൻ അനുമതി നൽകിയ സർക്കാർ, അതേസമയം കാവി ഷാളിന് അനുമതി നിഷേധിക്കുകയായിരുന്നു. നിലവിലുള്ള മതപരവും സാംസ്കാരികവുമായ ആചാരങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ എന്നും പുതിയ രീതിയിലുള്ള വസ്ത്രധാരണങ്ങൾ അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിചിത്രമായ വാദം.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്ത സർക്കാരിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് സർക്കാർ വിദ്യാഭ്യാസ മേഖലയിലേക്ക് ബോധപൂർവ്വം മതം കലർത്തുകയാണെന്ന് പ്രഹ്ലാദ് ജോഷി ചുണ്ടികാട്ടി. ടർബൻ, പൂണൂൽ, രുദ്രാക്ഷം എന്നിവയ്‌ക്കൊപ്പം ഹിജാബിനെയും ഉൾപ്പെടുത്തിയ മുഖ്യമന്ത്രി, കാവി ഷാളിനെ മാത്രം പുറത്തുനിർത്തിയത് ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Tags: Sidaramayya
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies