സുപ്രീം കോടതിയില്‍ വന്‍ മാറ്റങ്ങള്‍: ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം, ജഡ്ജിമാര്‍ക്ക് കാര്‍ പൂളിംഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീം കോടതിയില്‍ വന്‍ മാറ്റങ്ങള്‍: ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം, ജഡ്ജിമാര്‍ക്ക് കാര്‍ പൂളിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 08:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ധന-ഊര്‍ജ്ജ ഉപഭോഗം കുറയ്‌ക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ പ്രവര്‍ത്തനരീതിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സുപ്രീം കോടതി. ആഴ്ചയില്‍ രണ്ട് ദിവസം വിര്‍ച്വല്‍ ഹിയറിംഗ് നടത്താനും കോടതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരം പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

തിങ്കള്‍, വെള്ളി ദിവസങ്ങളിലും മറ്റ് നിശ്ചിത ദിവസങ്ങളിലുംകോടതി നടപടികള്‍ പൂര്‍ണ്ണമായും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മാത്രമായിരിക്കും നടക്കുക. കോടതി ഭാഗികമായി പ്രവര്‍ത്തിക്കുന്ന ദിവസങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം തുടരും. ഇതിനുപുറമെ, ഇന്ധനം ലാഭിക്കുന്നതിനായി കോടതിയില്‍ നേരിട്ടെത്തുന്ന ദിവസങ്ങളില്‍ ജഡ്ജിമാര്‍ കാര്‍ പൂളിംഗ് (ഒന്നിലധികം പേര്‍ ഒരേ വാഹനത്തില്‍ യാത്ര ചെയ്യുക) നടത്താനും തീരുമാനിച്ചു.

കോടതി ജീവനക്കാര്‍ക്കായി സുപ്രധാന ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലെയും 50 ശതമാനം ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ ബാക്കി പകുതി പേര്‍ ഓഫിസില്‍ നേരിട്ടെത്തി ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തണം. വര്‍ക്ക് ഫ്രം ഹോം എടുക്കുന്നവര്‍ ഫോണിലൂടെയും മറ്റും ഏത് സമയത്തും ലഭ്യമായിരിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഓഫിസില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്.

ജോലിഭാരം കൂടുതലുള്ള വിഭാഗങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം നല്‍കണോ എന്ന കാര്യത്തില്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍മാര്‍ക്ക് തീരുമാനമെടുക്കാം. സാങ്കേതിക തടസ്സങ്ങളില്ലാതെ ഓണ്‍ലൈന്‍ ഹിയറിംഗുകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോടതി ഭരണവിഭാഗത്തിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ഭരത് പരാശറാണ് പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതി സൗഹൃദമായ പ്രവര്‍ത്തനശൈലിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Tags: Supreme Courtwork from homejudgesvirtual hearingvar pooling
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies