ആലപ്പുഴ: കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ മൂടിയില്ലാത്ത ഓടയിൽവീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ വെള്ളം നിറഞ്ഞ ഓടയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഓടയ്‌ക്ക് കൈവരിയോ മൂടിയോ ഇല്ല.
ബോബച്ചൻ ഓടയിൽ വീണ കാര്യം രാത്രി ആരും അറിഞ്ഞിരുന്നില്ല.ശനിയാഴ്ച രാവിലെ ഓടയിൽ നിന്ന് നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽഎത്തിച്ചു.














