നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച: ഒരാള്‍ കൂടി പിടിയില്‍; എന്‍.ടി.എ വിദഗ്ധ സമിതി അംഗമായ ബയോളജി ലക്ചററെ സിബിഐ അറസ്റ്റ് ചെയ്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച: ഒരാള്‍ കൂടി പിടിയില്‍; എന്‍.ടി.എ വിദഗ്ധ സമിതി അംഗമായ ബയോളജി ലക്ചററെ സിബിഐ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 05:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ സമിതിയിലെ അംഗമായ ബയോളജി ലക്ചററെ സിബിഐ അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പി.വി. കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മനീഷ മന്ദാരെ എന്ന അധ്യാപികയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.

സിബിഐ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിദഗ്ധയായി നിയമിച്ച ഇവര്‍ക്ക് ബോട്ടണി, സുവോളജി ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യാന്‍ പൂര്‍ണ്ണ അധികാരമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം, പരീക്ഷയ്‌ക്ക് മുന്‍പായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മനീഷ മന്ദാരെ പ്രത്യേക പരിശീലനം നല്‍കിയതായി സിബിഐ കണ്ടെത്തി.

പുണെയിലെ തന്റെ വസതിയില്‍ വെച്ച് ലീക്കായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തു. ഇതിനായി ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഫീസായി വാങ്ങിയത്. മെയ് 3-ന് നടന്ന പരീക്ഷയിലെ ചോദ്യങ്ങളും ഇവര്‍ നല്‍കിയ ചോദ്യങ്ങളും തമ്മില്‍ പൂര്‍ണ്ണമായും ഒത്തുപോയിരുന്നു.

ലത്തൂരിലെ രസതന്ത്ര വിദഗ്ധനായ പ്രൊഫസര്‍ പി.വി. കുല്‍ക്കര്‍ണിയെ വെള്ളിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളായി നീറ്റ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലില്‍ അംഗമായിരുന്നു ഇയാള്‍. പദവി ദുരുപയോഗം ചെയ്ത് ഏപ്രില്‍ അവസാന വാരം സ്വന്തം വീട്ടില്‍ വെച്ച് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ചോദ്യങ്ങള്‍ എഴുതിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ അവരുടെ നോട്ടുബുക്കുകളില്‍ രേഖപ്പെടുത്തിയ ഈ ചോദ്യങ്ങള്‍ പരീക്ഷാ പേപ്പറുമായി കൃത്യമായി ഒത്തുപോയെന്നും സിബിഐ വക്താവ് അറിയിച്ചു.

രാജ്യത്തിനകത്തും പുറത്തുമായി 565 കേന്ദ്രങ്ങളില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ഏകദേശം 23 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് നാലാം ദിവസം, മെയ് 7-നാണ് ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ടി.എയ്‌ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണം സിബിഐയ്‌ക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കുകയുമായിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ആഴം പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Tags: CBIleakedneet ugc examone more arrestnta biology lecturer
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies