ഡൽഹി മെട്രോ ലിഫ്റ്റിൽ പരസ്യമായി മൂത്രമൊഴിച്ച വൃദ്ധനെതിരെ കേസ്; 'മെഡിക്കൽ എമർജൻസി' എന്ന് വയോധികൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി മെട്രോ ലിഫ്റ്റിൽ പരസ്യമായി മൂത്രമൊഴിച്ച വൃദ്ധനെതിരെ കേസ്; ‘മെഡിക്കൽ എമർജൻസി’ എന്ന് വയോധികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2026, 12:45 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഡൽഹി മെട്രോയിലെ കൽക്കാജി സ്റ്റേഷൻ ലിഫ്റ്റിൽ രണ്ട് യുവതികളുടെ മുന്നിൽ വെച്ച് വയോധികൻ മൂത്രവിസർജനം നടത്തിയ സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് കാരണമാകുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ദീപ്ശിഖ മേത്ത പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. പൊതുഇടങ്ങൾ ശൗചാലയങ്ങളല്ലെന്നും കടുത്ത നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നും യുവതി കുറിച്ചു. സംഭവത്തിന് ശേഷം പ്ലാറ്റ്‌ഫോമിൽ വെച്ച് വയോധികനെ ചോദ്യം ചെയ്തപ്പോൾ “നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോ” എന്നായിരുന്നു ഇയാളുടെ ആദ്യ പ്രതികരണം. എന്നാൽ തെറ്റ് മനസ്സിലാക്കുന്നുണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോൾ “തെറ്റ് പറ്റിപ്പോയി, സോറി” എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.

സംഭവം വിവാദമായതോടെ ഡൽഹി പൊലീസും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. യാത്രാവേളയിൽ വയോധികന് പെട്ടെന്നുണ്ടായ ആരോഗ്യപരമായ അടിയന്തരാവസ്ഥയാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.

ജാമിയ മെട്രോ സ്റ്റേഷനിൽ നിന്നും ഫരീദാബാദിലേക്ക് പോകുന്നതിനിടെ കൽക്കാജി സ്റ്റേഷനിൽ വെച്ച് ഇയാൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. അടുത്തുള്ള ശൗചാലയം കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും, സാഹചര്യം കൈവിട്ടുപോയപ്പോൾ ലിഫ്റ്റിനുള്ളിൽ വെച്ച് കയ്യിലുണ്ടായിരുന്ന കുപ്പിയിലേക്ക് മൂത്രമൊഴിക്കാൻ നിർബന്ധിതനാവുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. തുടർന്ന് മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ.എസ്.എഫും ഡി.എം.ആർ.സി ജീവനക്കാരും ഇടപെടുകയും പൊതുശല്യമുണ്ടാക്കിയതിന് ഡി.എം.ആർ.സി നിയമത്തിലെ സെക്ഷൻ 59 പ്രകാരം ഇയാൾക്ക് പിഴ ചുമത്തുകയും ചെയ്തു.

Tags: DelhiViral Video
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies