തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരമാകുമോ? സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരമാകുമോ? സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 11:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് നാൾക്കുനാൾ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമോ എന്നറിയാൻ രാജ്യം ഇന്ന് സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കുന്നു. തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് രാവിലെ 10:30-ഓടെ വിധി പ്രസ്താവിക്കും. പൊതുജനങ്ങളുടെ സുരക്ഷയും മൃഗസംരക്ഷണവും തമ്മിലുള്ള തർക്കങ്ങളിൽ അതിപ്രധാനമായ ഒരു തീരുമാനമാണ് ഇന്ന് കോടതിയിൽ നിന്നുണ്ടാകാൻ പോകുന്നത്.

ഗുരുഗ്രാമിൽ തെരുവുനായയുടെ കടിയേറ്റ കുട്ടിയുടെ സംഭവം മുൻനിർത്തി ജസ്റ്റിസ് ജെ.ബി. പർദിവാല നേരിട്ട് സ്വമേധയാ എടുത്ത കേസാണ് നിലവിലെ വിധിയിലേക്ക് വഴിതുറന്നത്. അന്ന് പർദിവാലയുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് വിഷയം പുനഃപരിശോധിക്കുന്നതിനായി ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിലേക്ക് കേസ് മാറ്റിയതും വിശദമായ വാദം കേട്ടതും.

മാനുഷിക പരിഗണനകൾക്കും ജനങ്ങളുടെ ജീവനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കടുത്ത നിരീക്ഷണങ്ങളാണ് വാദത്തിനിടയിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേവലം മൃഗസ്നേഹത്തിന്റെ പേരിൽ പൊതുജനങ്ങളുടെ സുരക്ഷ വിസ്മരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, മൃഗസംരക്ഷണ സംഘടനകൾക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.

പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ മാറ്റുക, ഹൈവേകളിലെ കന്നുകാലി ശല്യം ഒഴിവാക്കുക, നായയുടെ കടിയേൽക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ മുൻപ് തന്നെ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഉത്തരവുകൾ ഉണ്ടായിരുന്നു. നിലവിലുള്ള അനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി എന്ത് പൊതുനടപടികളാണ് സ്വീകരിക്കുക എന്നതിലാവും ഇന്നത്തെ വിധിയിൽ വ്യക്തത വരിക.

Tags: Supreme Court
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies