തെരുവുനായ്ക്കളെ പിടികൂടിയ ഇടത്ത് തിരികെ വിടരുത്; കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റ് 5-നകം മറുപടി നൽകണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരുവുനായ്‌ക്കളെ പിടികൂടിയ ഇടത്ത് തിരികെ വിടരുത്; കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റ് 5-നകം മറുപടി നൽകണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 12:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കുട്ടികൾക്കെതിരെ ഉൾപ്പെടെ വളരെയധികം തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാണിച്ച കോടതി, ഈ വിഷയത്തിൽ നടപടികൾ എടുക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായി വിലയിരുത്തി. എബിസി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ മതിയായ ആസൂത്രണമില്ലെന്നും ഇത് പദ്ധതിയുടെ ഫലപ്രാപ്തിയെ ബാധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ്‌ക്കളെ പിടികൂടിയ ഇടത്ത് തന്നെ തിരികെ വിടരുതെന്നും പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ മാറ്റണമെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിക്കണമെന്നുമുള്ള മൃഗസ്നേഹികളുടെ ആവശ്യം സുപ്രീം കോടതി പൂർണ്ണമായും തള്ളി.

അപകടകാരികളായ നായ്‌ക്കളെ കൊല്ലാൻ അനുമതി നൽകിയ കോടതി, രാജ്യത്തെ ആരോഗ്യ മേഖലയ്‌ക്കും സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷ പ്രതിരോധ വാക്സിൻ ഉറപ്പാക്കണമെന്നും ആശുപത്രികളിൽ നായ കടിയേൽക്കുന്നവർക്കുള്ള പ്രത്യേക പ്രതിരോധ സംവിധാനം ഉണ്ടായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനുപുറമേ, യാത്രാസുരക്ഷ മുൻനിർത്തി ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും മൃഗങ്ങളുടെ സാന്നിധ്യം പൂർണ്ണമായും ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കോടതി നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രാജ്യത്തെ ഹൈക്കോടതികൾ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണം. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആറോ മറ്റ് ക്രിമിനൽ നടപടികളോ സ്വീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വീകരിച്ച നടപടികളെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഈ വർഷം ഓഗസ്റ്റ് 5-നകം അതത് ഹൈക്കോടതികളെ ബോധിപ്പിക്കണം. തുടർന്ന് ഹൈക്കോടതികൾ ഇക്കാര്യങ്ങൾ വ്യക്തമാക്കി ഈ വർഷം നവംബർ 17-നകം സുപ്രീംകോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.

Tags: Supreme Court
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies