ഫസൽ വധക്കേസ്: കേസ് വഴിതിരിച്ചുവിടാൻ CPM ക്രിമിനൽ സംഘം ചമച്ച 'രക്തം പുരണ്ട തൂവാല' കോടതിയിൽ നിന്ന് കാണാതായി; ആഭ്യന്തര അന്വേഷണത്തിന് ശുപാർശ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫസൽ വധക്കേസ്: കേസ് വഴിതിരിച്ചുവിടാൻ CPM ക്രിമിനൽ സംഘം ചമച്ച ‘രക്തം പുരണ്ട തൂവാല’ കോടതിയിൽ നിന്ന് കാണാതായി; ആഭ്യന്തര അന്വേഷണത്തിന് ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2026, 11:36 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് കൊച്ചി സി.ബി.ഐ കോടതി ശുപാർശ ചെയ്യും. എറണാകുളം സി.ജെ.എം കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കേസ് വഴിതിരിച്ചുവിടാൻ സി.പി.എം ക്രിമിനൽ സംഘം ബോധപൂർവം ചമച്ചെടുത്ത തെളിവായിരുന്നു ഈ തൂവാല.

തൂവാല ഹാജരാക്കാൻ സി.ബി.ഐ കോടതി നിർദേശിച്ചതിനെ തുടർന്ന് എറണാകുളം സി.ജെ.എം കോടതിയിൽ നിന്ന് സീൽ ചെയ്ത കവർ എത്തിച്ചിരുന്നു. എന്നാൽ കവറിന്റെ നടുഭാഗം കീറിയ നിലയിലായിരുന്നു. തൊണ്ടിമുതലുകൾ സൂക്ഷിക്കേണ്ട ചുമതല കോടതിയിലെ തൊണ്ടി ക്ലർക്കിനാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടേണ്ടത്.

എൻ.ഡി.എ പ്രവർത്തകനും തേജസ് പത്രത്തിന്റെ ഏജന്റുമായിരുന്ന മുഹമ്മദ് ഫസലിനെ 2006 ഒക്ടോബർ 22-ന് പുലർച്ചെ പത്രം വിതരണം ചെയ്യാൻ പോകുന്നതിനിടയിലാണ് തലശ്ശേരിയിൽ വെച്ച് സി.പി.എം ക്രിമിനൽ സംഘം കൊലപ്പെടുത്തുന്നത്. കേസിൽ സി.പി.എം നേതാവും തലശ്ശേരി എം.എൽ.എയുമായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി അടക്കമുള്ളവരാണ് പ്രതികൾ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് വരുത്തിതീർക്കാനും പ്രദേശത്ത് വർഗീയ സംഘർഷം ഉണ്ടാക്കാനും സി.പി.എം ആസൂത്രിത ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ധർമ്മടം അണ്ടലൂർ ഭാഗത്തുള്ള ഒരു ആർ.എസ്.എസ് പ്രവർത്തകന്റെ വീടിനടുത്ത് ഫസലിന്റെ രക്തത്തിൽ മുക്കിയ തൂവാല കൊണ്ടുപോയിടുകയായിരുന്നു.

സി.പി.എം നേതാക്കളുടെ ഈ ഗൂഢാലോചനയും സുത്രധാരത്വവും സി.ബി.ഐ അന്വേഷണത്തിൽ വ്യക്തമായി തെളിഞ്ഞിട്ടുള്ളതാണ്. കൊലപാതകം നടന്ന സമയത്ത് ഫസലിന്റെ യഥാർത്ഥ തൂവാല അദ്ദേഹത്തിന്റെ കൈയിൽ തന്നെയുണ്ടായിരുന്നു. കാണാതായ തൂവാലയുടെ ഫോറൻസിക് പരിശോധനകൾ നേരത്തെ തന്നെ പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുള്ളതിനാൽ, തൊണ്ടിമുതൽ നഷ്ടപ്പെട്ടത് കേസ് തെളിയിക്കുന്നതിനോ പ്രൊസിക്യൂഷൻ നടപടികൾക്കോ യാതൊരുവിധ തടസ്സവും ഉണ്ടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Tags: FASAL MURDER CASE
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies