തൊഴില്‍മേള വഴി 51,000 പേര്‍ക്ക് കൂടി നിയമന ഉത്തരവ് നല്‍കി പ്രധാനമന്ത്രി; ലോകം ഇന്ത്യയുടെ യുവാക്കളില്‍ ആവേശത്തിലെന്ന് നരേന്ദ്ര മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊഴില്‍മേള വഴി 51,000 പേര്‍ക്ക് കൂടി നിയമന ഉത്തരവ് നല്‍കി പ്രധാനമന്ത്രി; ലോകം ഇന്ത്യയുടെ യുവാക്കളില്‍ ആവേശത്തിലെന്ന് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 02:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായി നടന്ന 19-ാമത് ‘റോസ്ഗാര്‍ മേള’യില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 51,000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അദ്ദേഹം ഉത്തരവുകള്‍ കൈമാറിയത്.

2023 ഒക്ടോബര്‍ 22-ന് പ്രധാനമന്ത്രി തുടക്കം കുറിച്ച റോസ്ഗാര്‍ മേള പരമ്പരയിലൂടെ സര്‍ക്കാര്‍ ജോലികളിലെ നിയമനം വര്‍ദ്ധിച്ചതായും റിക്രൂട്ട്മെന്റ് സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത വന്നതായും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കൃത്യമായ സമയപരിധിക്കുള്ളില്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതി വര്‍ദ്ധിച്ചതായും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളാണ് ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ ഈ മാതൃക ഉള്‍ക്കൊണ്ട് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, അസം, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹരിയാന, മധ്യപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് 5.5 ലക്ഷം മുതല്‍ 6 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ നടന്ന 18 റോസ്ഗാര്‍ മേളകളിലൂടെ രാജ്യത്തുടനീളം ഏകദേശം 12 ലക്ഷം നിയമന ഉത്തരവുകളാണ് വിതരണം ചെയ്തത്.

രാജ്യത്തെ 47 കേന്ദ്രങ്ങളിലായി നടന്ന 19-ാമത് മേളയിലൂടെ റെയില്‍വേ, ആഭ്യന്തരം, ആരോഗ്യം, ധനകാര്യ സേവനങ്ങള്‍, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളിലാണ് പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചത്. ചടങ്ങില്‍ ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സമീപകാല വിദേശ പര്യടനത്തെക്കുറിച്ച് സംസാരിച്ചു.

‘രണ്ട് ദിവസം മുന്‍പാണ് ഞാന്‍ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയത്. യു.എ.ഇ, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അവിടെയെല്ലാം ഒരു കാര്യം എനിക്ക് പൊതുവായി അനുഭവപ്പെട്ടു. ലോകം ഇന്ത്യയുടെ യുവാക്കളെക്കുറിച്ചും ഇന്ത്യയുടെ സാങ്കേതിക പുരോഗതിയെക്കുറിച്ചും ഏറെ ആവേശഭരിതരാണ്. ഇന്ന് ലോകം ഇന്ത്യയുടെ വികസന യാത്രയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് ആഗോളതലത്തിലുള്ള അവസരങ്ങള്‍ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

ക്ലീന്‍ എനര്‍ജി, ക്രിട്ടിക്കല്‍ മിനറല്‍സ്, ഗ്രീന്‍ ഹൈഡ്രജന്‍, സുസ്ഥിര ഉല്‍പ്പാദനം എന്നീ മേഖലകള്‍ അതിവേഗം വളരുകയാണ്. സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളുമായുള്ള ഹരിത സംക്രമണ സഹകരണം പുതിയ തൊഴിലവസരങ്ങള്‍ തുറക്കും. യു.എ.ഇ, നോര്‍വേ എന്നീ രാജ്യങ്ങളുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ മേഖലയെയും തുറമുഖ അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തും. ഇത് മികച്ച നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് വലിയ അവസരമൊരുക്കും.

എ.എസ്.എം.എല്‍-ടാറ്റ കരാറിലൂടെ ഇന്ത്യ ഒരു ആഗോള നെക്സ്റ്റ് ജനറേഷന്‍ ടെക് ഹബ്ബായി മാറും. സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ സ്വീഡനുമായും, സൂപ്പര്‍കമ്പ്യൂട്ടിംഗില്‍ യു.എ.ഇയുമായുള്ള സഹകരണം ഇന്ത്യയുടെ സാങ്കേതിക ശേഷിയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കും. ഓരോ അന്താരാഷ്‌ട്ര പങ്കാളിത്തത്തിലൂടെയും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ആഗോള വിപണിയിലേക്കും അത്യാധുനിക അറിവുകളിലേക്കും പ്രവേശിക്കാനുള്ള വലിയ അവസരങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: 000 appointment lettersyouth employmentPM Modi distributes5119th Rozgar Mela
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies