ഗുല്‍മാര്‍ഗില്‍ ഗൊണ്ടോള കേബിള്‍ കാര്‍ തകരാറിലായി; നൂറുകണക്കിന് വിനോദസഞ്ചാരികള്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനവുമായി സൈന്യവും എസ്.ഡി.ആര്‍.എഫും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുല്‍മാര്‍ഗില്‍ ഗൊണ്ടോള കേബിള്‍ കാര്‍ തകരാറിലായി; നൂറുകണക്കിന് വിനോദസഞ്ചാരികള്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനവുമായി സൈന്യവും എസ്.ഡി.ആര്‍.എഫും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 09:06 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗില്‍ ഗൊണ്ടോള കേബിള്‍ കാര്‍ ശൃംഖലയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ വായുവില്‍ കുടുങ്ങി. ബേസ് സ്റ്റേഷനും ഫേസ്-വണ്ണിനും ഇടയിലാണ് കേബിള്‍ കാര്‍ സര്‍വീസ് പെട്ടെന്ന് നിലച്ചത്. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഇന്ത്യന്‍ സൈന്യവും സംസ്ഥാന ദുരന്തനിവാരണ സേനയുംചേര്‍ന്നുള്ള വന്‍ രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്.

പ്രാദേശിക ഭരണകൂടത്തിന്റെ അടിയന്തര സന്ദേശം ലഭിച്ചയുടന്‍ തന്നെ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയതായി ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു. സൈന്യത്തിന്റെ ബറ്റാലിയന്‍ മൂന്ന് ‘കാഷ്വാലിറ്റി അസിസ്റ്റന്‍സ് ടീമുകളെ’ ഈ റൂട്ടില്‍ വിന്യസിച്ചിട്ടുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയിലുള്ള രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ഒരു ഓള്‍-ടെറൈന്‍ വാഹനവും രംഗത്തിറക്കിയിട്ടുണ്ട്.

സാങ്കേതിക തകരാര്‍ മൂലം ആകെ 65 കേബിള്‍ കാറുകളെയാണ് പ്രതിസന്ധി ബാധിച്ചത്. ഇതില്‍ 46 കേബിള്‍ കാറുകളില്‍ ഉണ്ടായിരുന്ന 286 വിനോദസഞ്ചാരികളെ രക്ഷാസേന ഇതുവരെ സുരക്ഷിതമായി താഴെയിറക്കി. ബാക്കിയുള്ളവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം തകരാറിനുള്ള കാരണം കണ്ടെത്താന്‍ സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തുന്നുണ്ട്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സാഹചര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. ചീഫ് സെക്രട്ടറി അടല്‍ ഡുല്ലൂ സ്ഥിതിഗതികള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് നളിന്‍ പ്രഭാതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കാന്‍ പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അറിയിച്ചു.

Tags: jammu and kashmirtechnical malfunctionGulmarg Gondolagondola cable carIndian Army and the State Disaster Response Force
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies