തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവ്; തുന്നിക്കെട്ടിയ മുറിവിൽ നിന്ന് രണ്ടുമാസത്തിനുശേഷം പുറത്തെടുത്തത് വൻ മരക്കഷണങ്ങൾ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവ്; തുന്നിക്കെട്ടിയ മുറിവിൽ നിന്ന് രണ്ടുമാസത്തിനുശേഷം പുറത്തെടുത്തത് വൻ മരക്കഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 11:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപിഴവ്. മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സ തേടിയ രോഗിയുടെ കാലിലെ മുറിവ് കൃത്യമായി പരിശോധിക്കാതെ തുന്നിക്കെട്ടിവിട്ടു. രണ്ടുമാസത്തോളം നീണ്ട കഠിനമായ വേദനയ്‌ക്കൊടുവിൽ, മറ്റൊരു ആശുപത്രിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ രോഗിയുടെ കാലിനുള്ളിൽ നിന്ന് വൻ മരക്കഷണങ്ങളാണ് ഡോക്ടർമാർ പുറത്തെടുത്തത്. ഭരതന്നൂർ കരിങ്കട സ്വദേശിയും മരംവെട്ട് തൊഴിലാളിയുമായ മധു (57) എന്ന വ്യക്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ മാർച്ച് 21-നാണ് മധു മരത്തിൽ നിന്ന് വീണ് ഇടതുകാലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. വിശദമായി പരിശോധിച്ച ശേഷം എക്സ്റേ എടുക്കുകയും, മുറിവിലുണ്ടായിരുന്ന രണ്ട് ചെറിയ കല്ലുകൾ നീക്കം ചെയ്ത് തുന്നലുകൾ ഇടുകയും ചെയ്തു.

എന്നാൽ വീട്ടിലെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും മധുവിന് അസഹ്യമായ വേദന തുടർന്നുകൊണ്ടേയിരുന്നു. നിർദ്ദേശപ്രകാരം കൃത്യമായി ഡ്രസ്സിങ് നടത്തിയിട്ടും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുപ്പ് തുടർച്ചയായി വരുകയും ചെയ്യ്തു. രണ്ടുമാസത്തോളമാണ് ഈ കഠിനവേദന മധു സഹിച്ചത്. പഴുപ്പും വേദനയും മാറാത്തതിനെ തുടർന്ന് ഒടുവിൽ ഒരു അസ്ഥിരോഗ വിദഗ്‌ദ്ധനെ കണ്ട് പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് തുന്നിക്കെട്ടിയ മുറിവിനുള്ളിൽ വലിയ മരക്കഷണങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കുടുംബം അറിഞ്ഞത്.

ഇതേത്തുടർന്ന് മധുവിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒന്നര മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്തു. മധുവിന്റെ കാലിൽ നിന്ന് ഏകദേശം 5 സെന്റീമീറ്റർ നീളവും 3 സെന്റീമീറ്റർ വീതിയുമുള്ള വലിയ മരക്കഷണമാണ് ഡോക്ടർമാർ സർജറിയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം നിലവിൽ ഐ.സി.യു-വിൽ ചികിത്സയിൽ കഴിയുകയാണ് മധു.

Tags: thiruvananthapuram medical collegeMedical Negligence
Share
Tweet
SendShare

More News from this section

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies