കേരളത്തിൽ ഇവരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത് പിണറായി വിജയൻ മാത്രമല്ല; പിണറായിയും മകളും അറസ്റ്റിലാകും, മോദിയുടെ ഇന്ത്യയിൽ കൈക്കൂലി വാങ്ങിയവർ ഭയക്കുക തന്നെ വേണം- ഷോൺ ജോർജ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ഇവരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത് പിണറായി വിജയൻ മാത്രമല്ല; പിണറായിയും മകളും അറസ്റ്റിലാകും, മോദിയുടെ ഇന്ത്യയിൽ കൈക്കൂലി വാങ്ങിയവർ ഭയക്കുക തന്നെ വേണം- ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 12:49 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പിണറായിയും മകളും അറസ്റ്റിലാകുമെന്നും മോദിയുടെ ഇന്ത്യയിൽ കൈക്കൂലി വാങ്ങിയവർ ഭയക്കുക തന്നെ വേണം എന്നും ബിജെപി നേതാവ് ഷോൺ ജോർജ്.

“കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയിൽ സിപിഎം ഭയപ്പെടുക തന്നെ വേണം. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇഡി ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രി സ്ഥാനമൊന്നും ഇഡിക്ക് മുന്നിൽ തടസ്സമല്ലെന്നും കൂട്ടിച്ചേർത്തു. എത്രയോ സംസ്ഥാനത്ത് എത്രയോ മുഖ്യമന്ത്രിമാരെ ഇഡി റെയ്ഡ് ചെയ്തിട്ടുണ്ട്, അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയാണോ അല്ലയോ എന്നുള്ളത് ഇഡിയെ സംബന്ധിച്ചിടത്തോളം ബാധിക്കുന്ന വിഷയമല്ല. മുഖ്യമന്ത്രിയായിരുന്ന എത്രയോ വ്യക്തികളെ പേടിക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ട്. പിന്നെയാണോ പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയൻ. സിപിഎം ഭയപ്പെടണം അതിന് സംശയം വേണ്ട. കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ കൈക്കൂലി മേടിച്ചിട്ടുണ്ടെങ്കിൽ മോദി ഭരിക്കുന്ന ഇന്ത്യയിൽ ഭയപ്പെടുക തന്നെ ചെയ്യണം അത് തുടർന്നുള്ള ദിവസങ്ങളിൽ അവർക്ക് മനസ്സിലാകും’ മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഷോൺ ജോർജ് പറഞ്ഞു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങൾ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ് വിശദീകരിച്ചു. കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇഡി അന്വേഷണത്തിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഇന്നലെ ഹൈക്കോടതി നീക്കിയതാണ് ഇപ്പോഴത്തെ ഇഡി നടപടികൾക്ക് ആധാരം, ഷോൺ ജോർജ് പറഞ്ഞു. നേരത്തെ ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് സ്റ്റേ വാങ്ങിയാണ് അന്വേഷണം തടസ്സപ്പെടുത്തിയിരുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങൾ ലംഘിച്ച്, യാതൊരു സേവനവും നൽകാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്ന് ഈ കുറ്റപത്രത്തിൽ വ്യക്തമാണ് അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഭാഗമായി പിണറായിയും മകളും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഷോൺ ജോർജ് പറഞ്ഞു. രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പണം നൽകിയതിന്റെ ലിസ്റ്റ് കോടതിയിലുണ്ടെന്നും ആ പട്ടിക പുറത്തുവരാൻ താൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഷോൺ വെളിപ്പെടുത്തി. എസ്എഫ്‌ഐഒയും ഇഡിയും അതുപോലെതന്നെ സിബിഐയും ഈ കേസിൽ ഉണ്ടാകണം. കാരണം അടുത്ത ഘട്ടത്തിൽ കേരളത്തിൽ ഇവരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത് പിണറായി വിജയൻ മാത്രമല്ല. ആയിരക്കണക്കിന് ആളുകളുടെ ലിസ്റ്റാണ് കോടതിയിൽ ഇരിക്കുന്നത്. ആ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ കൊടുത്ത ഹർജി, അതിലും സ്റ്റേ മേടിച്ചു വെച്ചേക്കുകയാണ്. അത് ഹൈക്കോടതി പരിഗണനയിലാണ്. അതിലും എനിക്ക് അനുകൂലമായ ഒരു വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്വാഭാവികമായിട്ടും കേരളത്തിലെ പൊതുസമൂഹത്തിൽ ഇന്ന് മാന്യന്മാരെന്ന് നിങ്ങളൊക്കെ വിലയിരുത്തിയിട്ടുള്ള പലരും ആ ലിസ്റ്റിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം- ഷോൺ ജോർജ് പറഞ്ഞു.

Tags: shone georgeFEATURED2
Share
Tweet
SendShare

More News from this section

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies