ന്യൂഡൽഹി : രാജ്യത്തെ നീതിന്യായ പ്രക്രിയയിലെ കാലതാമസം തടയാൻ ലക്ഷ്യമിട്ട് സുപ്രീം കോടതി ഒരു സുപ്രധാന നിർദ്ദേശം പുറപ്പെടുവിച്ചു.
രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും കേസുകളിൽ വാദം കേൾക്കലും റിസർവേഷനും പൂർത്തിയാക്കിയ ശേഷം വിധി പറയാൻ മാറ്റുന്ന ഹർജികളിൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു, ജാമ്യാപേക്ഷകൾ പോലുള്ള വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകൾ എത്രയും വേഗം തീർപ്പാക്കണമെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ജാമ്യ അപേക്ഷയിലെ ഉത്തരവുകൾ സാധ്യമായാൽ അതേ ദിവസം തന്നെ പുറപ്പെടുവിക്കണം. അഥവാ മാറ്റിവച്ചാൽ അടുത്ത ദിവസം തന്നെ പുറത്തിറക്കണമെന്നും നിർദ്ദേശം. ഉത്തരവ് അതെദിവസം ജയിലിലേക്കും കൈമാറണം.ഉത്തരവ് ലഭിച്ചാൽ അധികൃതർ ഉടൻതന്നെ പ്രതികളെ മോചിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിധി പറയുന്നതിൽ കാലതാമസം വരുത്തിയാൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നും സുപ്രീം കോടതി .പുതിയ വാദം കേൾക്കലിനായി ബെഞ്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏതൊരു കക്ഷിക്കും അപേക്ഷ നൽകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിധി ന്യായങ്ങളുടെ പൂർണ രൂപം 15 ദിവസത്തിനകം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധി പ്രസ്താവിക്കുന്നതിലെ കാലതാമസം ഹർജിക്കാർക്ക് നികത്താനാവാത്ത നഷ്ടം വരുത്തിവയ്‌ക്കുമെന്ന് സുപ്രീം കോടതി വിലയിരുത്തി.















