ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 02:45 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റര്‍ ടിം ഡേവിഡിന് കനത്ത തിരിച്ചടി. താരത്തിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ആര്‍സിബി കിരീടം നിലനിര്‍ത്തിയിരുന്നു.

ഫൈനലില്‍ 17 പന്തില്‍ 24 റണ്‍സ് നേടിയ ഡേവിഡ്, ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9 ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. മത്സരത്തിനിടെ കളിക്കാര്‍, അമ്പയര്‍മാര്‍, മാച്ച് റഫറിമാര്‍ അല്ലെങ്കില്‍ മറ്റ് വ്യക്തികള്‍ക്ക് നേരെ അനുചിതമായോ അപകടകരമായ രീതിയിലോ പന്തോ ക്രിക്കറ്റ് ഉപകരണങ്ങളോ (വാട്ടര്‍ ബോട്ടില്‍ ഉള്‍പ്പെടെയുള്ളവ) എറിയുന്നത് തടയുന്നതാണ് ഈ നിയമം.

ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിന്റെ പത്താം ഓവറിലായിരുന്നു സംഭവം. വിക്കറ്റ് വീണതിന് പിന്നാലെ ഫീല്‍ഡ് അമ്പയര്‍ നിതിന്‍ മേനോന് നേരെ ടിം ഡേവിഡ് ഐസ് ബാഗ് എറിയുകയായിരുന്നു. താരം കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് പിഴയും വിലക്കും പ്രഖ്യാപിച്ചു.

ഈ സീസണില്‍ ഡേവിഡ് നടത്തുന്ന മൂന്നാമത്തെ ‘ലെവല്‍ 1’ അച്ചടക്കലംഘനമാണിത്. നേരത്തെ 20-ാം മത്സരത്തില്‍ ഒരു ഡീമെറിറ്റ് പോയിന്റും, 54-ാം മത്സരത്തില്‍ രണ്ട് ഡീമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചിരുന്നു. പുതിയ ലംഘനത്തോടെ രണ്ട് ഡീമെറിറ്റ് പോയിന്റുകള്‍ കൂടി ലഭിച്ചതോടെ ആകെ പോയിന്റ് അഞ്ചായി. ഐപിഎല്‍ നിയമപ്രകാരം അഞ്ച് ഡീമെറിറ്റ് പോയിന്റുകള്‍ തികയുന്ന കളിക്കാരന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരും. ഇതോടെ, അടുത്ത സീസണില്‍ ആര്‍സിബിക്ക് വേണ്ടിയോ മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്ക് വേണ്ടിയോ കളിച്ചാലും ആദ്യ മത്സരം ടിം ഡേവിഡിന് നഷ്ടമാകും. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 305 റണ്‍സാണ് താരം നേടിയത്.

Tags: umpirefinedtim davidthrowing ice bag
Share
Tweet
SendShare

More News from this section

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies