പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ് സി / എസ് ടി പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്. 2704 പേജുകളാണ് കുറ്റപത്രത്തിലുള്ളത്.
കേസിൽ ആകെ ഒൻപത് പ്രതികളാണുള്ളത്. ആറാം പ്രതി ജാമ്യത്തിൽ ഇറങ്ങി തൂങ്ങിമരിച്ചതോടെ, നിലവിൽ ഉള്ള എട്ടു പ്രതികൾക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 82 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. 2025 ഡിസംബർ 17 നാണ് വാളയാർ അട്ടപ്പാളത്ത് വച്ച് ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ ഭഗേലിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയത്.















