പാലക്കാട്: ശരിയത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിമ്മുകളുമായി ഇസ്ലാമിസ്റ്റുകൾ. ഇസ്ലാം ഫ്രണ്ട്ലി ജിം എന്ന പേരിലാണ് പുതിയ നീക്കം. പാലക്കാട് പുതുനഗരത്താണ് ഇത്തരത്തിൽ ജിം സ്ഥാപിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ആയ ജിം ആണ് ഇതെന്നാണ് ഉടമ പറയുന്നു. 15 വർഷമായി പ്രവർത്തിക്കുന്ന ജിം ആണ് ഇസ്ലാം ഫ്രണ്ട്ലി ജിം ആക്കി മാറ്റുന്നതെന്നും സോഷ്യൽ മീഡിയയിൽ പറയുന്നു. ജിമ്മിന്റെ ഉടമ നവമാധ്യമങ്ങളിലാണ് ഇസ്ലാം ഫ്രണ്ട്ലി ജിം സ്ഥാപിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.
ഇസ്ലാമിക നിയമങ്ങൾക്ക് അനുസരിച്ച് ആയിരിക്കും ജിം പ്രവർത്തിക്കുക. പാട്ട് ഉണ്ടാവില്ല. ഔറത്തുകൾ മറച്ചിരിക്കണം, അതായത് ഹിജാബ് അടക്കം ധരിച്ച് ശരീരം മുഴുവൻ മൂടിയായിരിക്കണം ജിമ്മിൽ വർക്കൗട്ട് ചെയ്യേണ്ടത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആയിരിക്കില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയമായിരിക്കും എന്നും ഇതിൽ പറയുന്നുണ്ട്. ഈ നിയമങ്ങൾ അനുസരിച്ച് മറ്റ് മതക്കാർക്കും വേണമെങ്കിൽ ജിമ്മിലേക്ക് വരാമെന്നും സോഷ്യൽ മീഡിയയിൽ പറയുന്നു..
ജിം ഉടമയുടെ പശ്ചാത്തലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അവിടെ കേവലം വ്യായാമ പരിശീലനം മാത്രമാണോ നടക്കുക എന്നതും സംശയമുണ്ട്. നിരോധിത ഭീകര സംഘടനകളായ പിഎഫ്ഐും എൻഡിഎഫും ജിമ്മുകൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ ഇവരുടെ പല ആയുധ പരിശീലകരും ജിം ട്രെയിനർമാരായിരുന്നു.
അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പൊതു ഇടങ്ങളിൽ നിന്നും സ്ത്രീകളെ അകറ്റി നിർത്തിയിരുന്നു. ഇതിന് സമാനമായി പ്രാകൃതമായ രീതിയിലേക്കാണ് കേരളത്തിന്റെ പോക്ക്. സംസ്ഥാനത്ത് ഇസ്ലാമിറ്റുകൾ അജണ്ടകൾ നടപ്പാക്കി തുടങ്ങി എന്നതിന്റെ അടുത്ത സൂചന കൂടിയാണിത്. ജിമ്മുകളിൽ വർക്ക് ഔട്ടിനായി പ്രത്യേക വസ്ത്രങ്ങളുണ്ട്. അതാണ് സാധാരണയായി ജിമ്മിൽ ഉപയോഗിക്കുന്നത്. എന്നാൽ ജിഹാദികളുടെ ജിമ്മിൽ പർദ്ദയും ഹിജാബും ധരിച്ചായിരിക്കും വർക്കൗട്ട്. സ്ത്രീകളും പുരുഷൻമാരും ഇടകരാതിരിക്കാൻ പ്രത്യേക സമയക്രമവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനം ഏത് രീതിയിൽ നടത്തണം എന്ന് ഉടമയ്‌ക്ക് തീരുമാനിക്കാമെന്ന് വാദിക്കാമെങ്കിലും ഇത്തരം കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിനറെ സൂചന കൂടിയാണ്.















