ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ 'മോഡല്‍ ബോര്‍ഡര്‍ വില്ലേജ്' വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 02:42 pm IST
Facebook
Twitter
WhatsAppTelegram

ലേ: ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയും ഗ്രാമീണ വികസനവും ലക്ഷ്യമിട്ട് ലഡാക്കില്‍ ചരിത്രപരമായ പദ്ധതിക്ക് തുടക്കമായി. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാനവും ഒറ്റപ്പെട്ടതുമായ ചുമ്മൂര്‍ ഗ്രാമത്തില്‍, മേഖലയിലെ ആദ്യത്തെ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ (മാതൃകാ അതിര്‍ത്തി ഗ്രാമം) പദ്ധതിക്ക് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍.ജി) വിനയ് കുമാര്‍ സക്‌സേന തറക്കല്ലിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം’ കീഴിലാണ് ഈ വികസന പ്രവര്‍ത്തനം നടപ്പിലാക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 16,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചുമ്മൂരില്‍ 24 കുടുംബങ്ങളിലായി 91 ആളുകളാണ് താമസിക്കുന്നത്. പ്രശസ്തമായ പഷ്മീന കമ്പിളി ഉത്പാദനത്തെ ആശ്രയിച്ചാണ് ഇവിടുത്തെ പ്രാദേശിക സമ്പദ്വ്യവസ്ഥ മുന്നോട്ട് പോകുന്നത്. അതിര്‍ത്തി ഗ്രാമങ്ങളെ ശക്തവും സ്വയംപര്യാപ്തവുമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

ഈ പദ്ധതി പ്രകാരം ആദ്യ ഘട്ടത്തില്‍ വികസനത്തിനായി തിരഞ്ഞെടുത്ത 10 അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നാണ് ചുമ്മൂര്‍. നാല് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ വികസന മാതൃക തയ്യാറാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങളും ജീവനോപാധികളും സൃഷ്ടിക്കല്‍, എല്ലാ കാലാവസ്ഥയെയും പ്രതിരോധിക്കുന്ന സുസ്ഥിരത, ജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള സംയോജനം, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതും, ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നതുമായ ഒരു സ്വയംപര്യാപ്ത ഗ്രാമമായി ചുമ്മൂരിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഠിനമായ ശൈത്യകാലത്ത് മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുന്ന ഈ പ്രദേശത്ത്, തണുപ്പിനെ പ്രതിരോധിക്കാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ‘പാസീവ് സോളാര്‍’ വീടുകളാണ് ഓരോ കുടുംബത്തിനും നല്‍കുക. കൂടാതെ അറ്റാച്ച്ഡ് ടോയ്ലറ്റും ഉണ്ടായിരിക്കും. ഹോംസ്റ്റേ (ടൂറിസം) നടത്തുന്നതിനായി ഒരു അധിക മുറിയും, അടുക്കളത്തോട്ടത്തിനുള്ള സ്ഥലം. ആടുകളെ വളര്‍ത്താനുള്ള ഷെഡുകളും അവയുടെ തീറ്റ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യവും ഈ വീടുകള്‍ക്ക് ഉണ്ടായിരിക്കും. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ 2026 സെപ്റ്റംബറോടെ ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

കൊര്‍സോക്-ഹാന്‍ലെ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി ചുമ്മൂരിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. പ്രാദേശിക വരുമാനം ചില പദ്ധതികള്‍ നടപ്പിലാക്കാനും നിര്‍ദ്ദേശമുണ്ട്. കമ്മ്യൂണിറ്റി കഫേകളുടെ സ്ഥാപനം, പ്രാദേശിക കരകൗശല വസ്തുക്കളുടെ പ്രോത്സാഹനം, പഷ്മീന വ്യവസായത്തിന്റെ വിപുലീകരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും എന്നിവയാണ് ആ പദ്ധതികള്‍. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തടയാന്‍ ഈ തൊഴിലവസരങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതികൂല കാലാവസ്ഥയിലും വര്‍ഷം മുഴുവന്‍ പച്ചക്കറി കൃഷി സാധ്യമാക്കുന്നതിനായി ‘ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിസര്‍ച്ചിന്റെ’ സഹകരണത്തോടെ 90ഃ27 അടി വലുപ്പമുള്ള വാണിജ്യ ഗ്രീന്‍ഹൗസ് സ്ഥാപിക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കും ഒപ്പം അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ ആര്‍മി, ഐ.ടി.ബി.പി ജവാന്മാര്‍ക്കും വിതരണം ചെയ്യും. വര്‍ഷത്തില്‍ 365 ദിവസവും ചുമ്മൂര്‍ ഗ്രാമത്തെ സജീവമായി നിലനിര്‍ത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

24 മണിക്കൂറും തടസ്സമില്ലാത്ത ജലവിതരണം, സോളാര്‍ ഊര്‍ജ്ജ സംവിധാനങ്ങള്‍, ആധുനിക മലിനജല-മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, കണക്റ്റിവിറ്റിമെച്ചപ്പെട്ട ഡിജിറ്റല്‍/ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നീ സൗകര്യങ്ങളും ഒരുക്കും. ഗ്രാമത്തിന്റെ സാമൂഹിക-ഭരണപരമായ ആവശ്യങ്ങള്‍ക്കായി ഒരു ‘സെന്‍ട്രല്‍ സര്‍വീസ് സെന്റര്‍’ രൂപീകരിക്കും. സ്‌കൂള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക്, ടൂറിസ്റ്റ് ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും.

‘ഇതൊരു വെറും വികസന പദ്ധതിയല്ല. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനൊപ്പം പ്രാദേശിക ജനതയുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള വലിയൊരു പരിവര്‍ത്തന ശ്രമമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെയും ഐ.ടി.ബി.പി ഉദ്യോഗസ്ഥരുടെയും പ്രാദേശിക യുവാക്കളുടെയും പങ്കാളിത്തം പ്രശംസനീയമാണ്. രാജ്യത്തെ മറ്റ് ഉയര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് ചുമ്മൂര്‍ ഒരു മാതൃകയാകും.’ ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലകളില്‍ വികസനത്തിന്റെ പുതിയൊരു അധ്യായം കുറിക്കുന്നതാണ് ചുമ്മൂരിലെ ഈ മാതൃകാ ഗ്രാമ പദ്ധതി.

Tags: foundation stoneLG VK SaxenaLadakh's first model border villageChumur
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies