ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 01:00 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ:  കൊട്ടിയൂ‍ർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ അവകാശവാദവുമായി മുസ്ലിം കുടുംബം എത്തിയ സംഭവം നിഷ്കളങ്കമോ സദുദ്ദേശപരമോ അല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ വത്സൻ തില്ലങ്കേരി. വൈശാഖ മഹോത്സവത്തെ തകർക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കണ്ണൂർ പ്രസ്ക്ലബിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടിയൂരിലെ ചടങ്ങുകളുടെ അവകാശം 64 ഹിന്ദു സമുദായങ്ങൾക്ക് മാത്രമാണ്. നീരെഴുന്നള്ളത്ത് ദിവസം ചിലർ കൊട്ടിയൂരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്ന് പറഞ്ഞു വന്നു. ബാവലിയിൽ സഞ്ചരിക്കാനുള്ള പാത ഒരുക്കുന്നത് തങ്ങളുടെ കുടുംബം എന്ന് പറഞ്ഞാണ് അവർ എത്തിയത്. ബാവലിക്കെട്ട് എന്ന ചടങ്ങ് മുൻ കാലങ്ങളിൽ നടന്നിട്ടില്ല. ആർക്കും അറിയാത്ത കാര്യം പെട്ടെന്ന് വന്ന് ചെയ്തത് നിഷ്കളങ്കമല്ല .

ഈ പ്രവൃത്തിക്ക് പിന്നിൽ ദുരുദ്ദേശമുണ്ട്. കർണാടകയിൽ നിന്ന് ഭക്തർ വരുന്ന സാഹചര്യം മുതലെടുക്കാനുള്ള നീക്കമാണ് നടന്നത്. ചരിത്രകാരന്മാർ എന്ന് പറയുന്ന ആളുകളെ കൂട്ടി ഇതിന് ആധികാരികത ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കം നടന്നു. അത്യന്തം പ്രതിഷേധപരമായ പ്രവൃത്തിയാണിത്. ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം. അടുത്ത വർഷം ഈ നീക്കം ഒരു കാരണവശാലും അനുവദിക്കില്ല.

ഇത്തരം നീക്കങ്ങളിൽ നിന്ന് ഇവർ പിന്തിരിയണം. ഇല്ലെങ്കിൽ വർത്തമാന കാല ഹൈന്ദവ ശക്തി എന്താണ് എന്ന് കാണേണ്ടി വരും. ഇത്തരം നീക്കവുമായി മുന്നോട്ട് പോയാൽ സംഘടിത ഹൈന്ദവ ശക്തിയുടെ പ്രതിരോധം ഉണ്ടാകും. ഇപ്പോൾ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണം. ദേവസ്വം ബോർഡ് പരാതി കൊടുക്കാൻ തയ്യാറായില്ലെങ്കിൽ സംഘടന നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പറഞ്ഞ് ഇനി ആരും കൊട്ടിയൂരിലേക്ക് വരില്ലെന്നും അദ്ദേഹം ശക്തിയുക്തം പറഞ്ഞു.

Tags: kottiyoor templeValsan Thilankery
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies