ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 04:46 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഇസ്ലാമിക് ഫ്രണ്ട്‌ലി ജിമ്മിൽ  പൊലീസിൽ പരാതി നൽകി ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. ഫണ്ടിംഗ്, ഉടമസ്ഥാവകാശം, ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടെ അന്വേഷിക്കണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം രീതികൾ സമൂഹത്തിൽ  വേർതിരിവ് സൃഷ്ടിക്കുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൊതു വാണിജ്യ സ്ഥാപനങ്ങളിൽ ഇത്തരം വേർതിരിവുകൾ കൊണ്ടുവരുന്നത് വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്

സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ‘j.a.u.h.a.r.a.l.i’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിച്ച ഒരു പ്രൊമോഷണൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പരാതി.

പുതനഗരത്തിൽ പുതുതായി നവീകരിച്ച ‘എഎസ്ബി ജിം’ (ASB Gym) എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ, ഇത് ശരീഅത്ത് നിയമപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പ്രചാരകൻ അവകാശപ്പെടുന്നത്. ഫിറ്റ്നസ് നിയമങ്ങളുടെ മറവിൽ മതപരമായ കൽപനകളെ അടിസ്ഥാനമാക്കി കർശനമായ നിയന്ത്രണങ്ങളാണ് ഈ സ്ഥാപനം നടപ്പിലാക്കുന്നത്

കൃത്യമായ സമയക്രമങ്ങളോടെയുള്ള കർശനമായ സ്ത്രീ-പുരുഷ വേർതിരിവ്, ജിമ്മിനുള്ളിൽ സംഗീതം പൂർണമായും നിരോധിക്കൽ, കർശനമായ മതപരമായ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കൽ, സൗഹൃദപരമായ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും നിയന്ത്രണം ഏർപ്പെടുത്തൽ എന്നിവയാണ് ജിമ്മിലെ നിയമങ്ങളായി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉള്ളതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കേരളം പോലുള്ള ഒരു മതേതര സംസ്ഥാനത്ത് പൊതുവായ ഒരു വാണിജ്യ ഫിറ്റ്നസ് സെന്റർ “ശരീഅത്ത് അനുസൃതമാണ്” എന്ന് പ്രഖ്യാപിക്കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് പ്രശാന്ത് ശിവൻ എസ്‌പിക്ക് നൽകിയ കത്തിൽ പറയുന്നു. എല്ലാ സമുദായങ്ങളിലെയും ആളുകൾ ഒത്തുപോകുന്ന പൊതു ഇടങ്ങളിൽ ഇത് ബോധപൂർവ്വം വർഗീയ വേർതിരിവ് ഉണ്ടാക്കും.

മുൻകാലങ്ങളിൽ കേരളത്തിലുണ്ടായ തീവ്രവാദ നെറ്റ്‌വർക്കുകളുടെ സാന്നിധ്യവും നിരോധിക്കപ്പെട്ട പിഎഫ്ഐ, സിമി തുടങ്ങിയ സംഘടനകളുടെ ചരിത്രവും കണക്കിലെടുക്കുമ്പോൾ, പൊതു ഇടങ്ങളിൽ ഇത്തരം കടുംപിടുത്തങ്ങൾ കൊണ്ടുവരുന്നത് കർശനമായ സുരക്ഷാ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു

ഭാരതീയ ന്യായ സംഹിത 2023-ലെ സെക്ഷൻ 196 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), സെക്ഷൻ 197 (ദേശീയ ഐക്യത്തിന് വിരുദ്ധമായ പ്രസ്താവനകൾ നടത്തൽ), സെക്ഷൻ 353 (പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷം ഉണ്ടാക്കുന്നതുമായ പ്രചാരണം) എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

പുതനഗരത്തിലെ എഎസ്ബി ജിമ്മിന് പിന്നിലെ ഫണ്ടിംഗ്, ഉടമസ്ഥാവകാശം, പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കുക, സംഘാടകർക്കെതിരെ കേസെടുക്കുക, ഇത്തരം വേർതിരിവ് കാണിക്കുന്ന രീതികൾ നിർത്തലാക്കുക എന്നീ ആവശ്യങ്ങളാണ് പോലീസിന് മുന്നിൽ വെച്ചിട്ടുള്ളത്. കൂടാതെ, മതേതര വാണിജ്യ മാർഗനിർദേശങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ ജിംനേഷ്യത്തിന്റെ വ്യാപാര ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതനഗരം ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് പ്രത്യേകം നിവേദനം സമർപ്പിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.

Tags: First Islamic Friendly gym
Share
Tweet
SendShare

More News from this section

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

Latest News

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies