ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 'നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍' ഉദ്ഘാടനം ചെയ്തു; 'ഏക് പേഡ് മാ കേ നാം' ക്യാമ്പയിന് തുടക്കം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 04:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പതിനെട്ട് ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവും ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും ചേര്‍ന്നാണ് പാര്‍ക്കുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതോടൊപ്പം രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ‘ഏക് പേഡ് മാ കേ നാം’ (അമ്മയുടെ പേരില്‍ ഒരു തൈ) കാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും കേന്ദ്രമന്ത്രി തുടക്കം കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഇന്ന് ആഗോളതലത്തില്‍ മുന്‍പന്തിയിലാണെന്ന് ചടങ്ങില്‍ സംസാരിച്ച ഭൂപേന്ദര്‍ യാദവ് പറഞ്ഞു. സൗരോര്‍ജ്ജ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നായി മാറുക, അന്താരാഷ്‌ട്ര സോളാര്‍ അലയന്‍സ് രൂപീകരിക്കുക, ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സ് ആരംഭിക്കുക, യുഎന്‍ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷന് കീഴിലുള്ള ലക്ഷ്യങ്ങള്‍ നിശ്ചിത സമയത്തിന് മുന്‍പ് തന്നെ കൈവരിക്കുക തുടങ്ങിയ വലിയ നേട്ടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഏക് പേഡ് മാ കേ നാം’ എന്ന പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണം വൃക്ഷത്തൈ നടീലിനെ നന്ദിയും ഉത്തരവാദിത്തവുമുള്ള ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയെന്നും, തൈകള്‍ നടുന്നതിനൊപ്പം അവയെ വരുംതലമുറയ്‌ക്കായി സംരക്ഷിച്ചു വളര്‍ത്താന്‍ ഓരോ പൗരനും മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹിയിലെ വായുഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം ഹരിതാഭ വര്‍ദ്ധിപ്പിക്കുക എന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ചടങ്ങില്‍ വ്യക്തമാക്കി. ഡല്‍ഹിയിലുടനീളം 15 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, തൈകള്‍ വെച്ചുപിടിപ്പിക്കുന്നതില്‍ മാത്രമല്ല, അവയുടെ തുടര്‍ന്നുള്ള പരിചരണത്തിലും ജനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ചടങ്ങിന്റെ ഭാഗമായി വിശിഷ്ടാതിഥികള്‍ ‘ഏക് പേഡ് മാ കേ നാം’ കാമ്പയിന് കീഴില്‍ വൃക്ഷത്തൈകള്‍ നടുകയും, ‘പൊടിരഹിത ഡല്‍ഹി’ പദ്ധതിയുടെ ഭാഗമായി പ്രാദേശിക പുല്‍വര്‍ഗ്ഗങ്ങളെയും ചെടികളെയും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം സന്ദര്‍ശിക്കുകയും ചെയ്തു. കൂടാതെ, ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാക്കിയ ‘വര്‍ക്കിംഗ് പ്ലാന്‍ ഫോര്‍ ഡല്‍ഹി’, ‘അസോള ഭാട്ടി സാങ്ച്വറി മാനേജ്‌മെന്റ് പ്ലാന്‍’, ‘ഡല്‍ഹി ബേര്‍ഡ് അറ്റ്‌ലസ്’ എന്നീ മൂന്ന് പ്രധാന പരിസ്ഥിതി പ്രസിദ്ധീകരണങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Tags: bhupender yadavDelhi CM Rekha Guptainaugurate 18 Namo Oxygen Parks
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies