തിരുവനന്തപുരം: മേയർ വി. വി രാജേഷിന്റെ ഇടപെടലിലൂടെ പാളയം മാർക്കറ്റിലെ ഗുണ്ടാവിളയാട്ടം അവസാനിച്ചെന്ന് പാളയം മർച്ചന്റ് അസോസിയേഷൻ. സിപിഎം ഗുണ്ടയായ പാളയം സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന ഗുണ്ടാപ്പിരിവിനും അക്രമത്തിനുമാണ് മേയർ അവസാനം കുറിച്ചത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സന്തോഷ് പ്രതിയാണെന്നും അസോസിയേഷൻ സെക്രട്ടറി റജാസ് ജനം ടിവി യോട് പറഞ്ഞു. പാളയം സന്തോഷ് ഇപ്പോൾ ഒളിവിലാണ്
പാളയം മാർക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തുന്നു എന്ന പരാതിയെ തുടർന്നാണ് മേയറും നഗരസഭയും വിഷയത്തിൽ ഇടപെട്ടത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാളയം മാർക്കറ്റിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയത്. പാളയം സന്തോഷിന്റെതായിരുന്നു ഈ അനധികൃത കെട്ടിടങ്ങൾ.
പഴയ കണ്ണന്മാറ മാർക്കറ്റിന്റെ നവീകരണം പുരോഗമിക്കുകയാണ്. ഇതിൻറ ഭാഗമായി വ്യാപാരികൾക്ക് സമീപത്ത് തന്നെ പകരം കെട്ടിടം ഒരുക്കിയിരുന്നു. ഇതിനോട് ചേർന്നാണ് പാളയം സന്തോഷ് അനധികൃത കെട്ടിടം നിർമിച്ച് വാടകയ്‌ക്ക് നൽകിയത്. ഇത് കൂടാതെ കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ദിവസവും പണം വാങ്ങുന്നതും പതിവായിരുന്നു. മേയറുടെ ഇടപെടലോടൊണ് ഇതിന് അവസാനമായത്.















