ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2026, 09:11 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സ്റ്റുഡിയോ സെറ്റുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നിരുന്ന തമിഴ് സിനിമയെ ഗ്രാമീണതയുടെ യഥാര്‍ത്ഥ ഭംഗിയിലേക്കും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2004-ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

1977-ല്‍ കമല്‍ഹാസനും ശ്രീദേവിയും രജനീകാന്തും ഒന്നിച്ച ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ തമിഴ് സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. തുടര്‍ന്നങ്ങോട്ട് ശിവാജി ഗണേശന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാരെ വെച്ച് നിരവധി ജനപ്രിയ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കി.

അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍: കിഴക്കേ പോകും റെയില്‍ (1978), സിഗപ്പ് റോജാക്കള്‍ (1978), അലൈകള്‍ ഓയ്വതില്ലൈ (1981), ടിക് ടിക് ടിക് (1981), മുതല്‍ മര്യാതൈ (1985), 2020ല്‍ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാതൈ’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവിധാനത്തിന് പുറമെ ഒരു നടനായും ഭാരതിരാജ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ചു.

‘ആയുധ എഴുത്ത്’, ‘പാണ്ഡ്യനാട്’, ‘ഈശ്വരന്‍’, ‘തിരുച്ചിത്രമ്പലം’, ‘മഹാരാജ’ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മോഹന്‍ലാലും ശോഭനയും ഒന്നിച്ച ‘തുടരും’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കേരളവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭാരതിരാജ, 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ ജൂറി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിനാണ് അവസാനമാകുന്നത്.

Tags: TAMIL FILM MAKERBAHARATHIRAJA PASSED AWAY
Share
Tweet
SendShare

More News from this section

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies