അതിര്‍ത്തിയില്‍ പ്രഹരശേഷി കൂട്ടാന്‍ ഇന്ത്യ; 23,000 കോടിയുടെ 'കെ9 വജ്ര' പീരങ്കികള്‍ വാങ്ങാന്‍ സൈന്യം ഒരുങ്ങുന്നു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തിയില്‍ പ്രഹരശേഷി കൂട്ടാന്‍ ഇന്ത്യ; 23,000 കോടിയുടെ ‘കെ9 വജ്ര’ പീരങ്കികള്‍ വാങ്ങാന്‍ സൈന്യം ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2026, 01:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദശകങ്ങളിലെ ഏറ്റവും വലിയ ആര്‍ട്ടിലറി ആധുനികീകരണ പദ്ധതിക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഏകദേശം 23,000 കോടി രൂപ ചെലവില്‍ 300-ലധികം ‘കെ9 വജ്ര’ സെല്‍ഫ് പ്രൊപ്പല്‍ഡ് ഹോവിറ്റ്‌സര്‍ പീരങ്കികള്‍ അധികമായി വാങ്ങാനുള്ള നീക്കത്തിലാണ് രാജ്യം. ഇതുസംബന്ധിച്ച സുപ്രധാന നിര്‍ദ്ദേശം ഈ ആഴ്ച തന്നെ ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് ബോര്‍ഡിന്റെ പരിഗണനയ്‌ക്ക് സമര്‍പ്പിച്ചേക്കുമെന്ന് പ്രമുഖ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്, ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹന്‍വ എയറോസ്‌പേസുമായുള്ള സാങ്കേതിക പങ്കാളിത്തത്തോടെ ഇന്ത്യയില്‍ കെ9 വജ്ര നിര്‍മ്മിക്കുന്ന പ്രമുഖ ആഭ്യന്തര കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയ്‌ക്ക് കരാര്‍ കൈമാറും. പുതിയ ഓര്‍ഡര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള ആകെ കെ9 വജ്ര പീരങ്കികളുടെ എണ്ണം 500 കടക്കും.

ആധുനിക യുദ്ധഭൂമിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റവും വിശ്വസ്തമായ അത്യാധുനിക പീരങ്കി സംവിധാനങ്ങളിലൊന്നാണ് കെ9 വജ്ര. 55 എം.എം/52 കാലിബര്‍ ട്രാക്ക്ഡ് വിഭാഗത്തില്‍പ്പെടുന്ന ഈ പീരങ്കികള്‍ക്ക് 40 കിലോമീറ്ററിലധികം അകലെയുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. വെടിയുതിര്‍ത്ത തൊട്ടുപിന്നാലെ ശത്രുവിന്റെ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാനായി അതിവേഗം സ്ഥാനം മാറാന്‍ ഇവയ്‌ക്ക് സാധിക്കും.

കവചിത സംരക്ഷണവും ഉയര്‍ന്ന വേഗതയുമുള്ള ഈ പീരങ്കികള്‍ മരുഭൂമിയിലും ലഡാക്ക് പോലുള്ള ഉയര്‍ന്ന മലനിരകളിലും ഒരേപോലെ ഉപയോഗിക്കാം. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഉള്‍പ്പെടെയുള്ള സമീപകാല സൈനിക നീക്കങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് ദീര്‍ഘദൂര പ്രഹരശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രതിരോധ ആസൂത്രകര്‍ തീരുമാനിച്ചത്. ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഒരേസമയം പ്രതിരോധം തീര്‍ക്കാന്‍ മൊബിലിറ്റിയുള്ള ഇത്തരമൊരു പീരങ്കി സംവിധാനം അത്യന്താപേക്ഷിതമാണെന്ന് സൈന്യം വിലയിരുത്തുന്നു.

ഇന്ത്യന്‍ സൈന്യം ഈ സംവിധാനത്തില്‍ പൂര്‍ണ്ണ സംതൃപ്തരാണ്. ഇതിന് മുന്‍പ് 2017-ല്‍ 4,500 കോടി രൂപയ്‌ക്ക് 100 പീരങ്കികള്‍ വാങ്ങാനായിരുന്നു ആദ്യ കരാര്‍. തുടര്‍ന്ന് 2023 ഡിസംബറില്‍ 7,600 കോടി രൂപയുടെ രണ്ടാമത്തെ കരാറും രാജ്യം പൂര്‍ത്തിയാക്കി. ലഡാക്കിലെ കഠിനമായ തണുപ്പിലും ഉയര്‍ന്ന മലനിരകളിലും കെ9 വജ്ര വിജയകരമായി പരീക്ഷിച്ചതോടെയാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇവ കൂടുതല്‍ വിന്യസിക്കാന്‍ സൈന്യം തീരുമാനിച്ചത്. അയല്‍രാജ്യങ്ങളുടെ സൈനിക ആധുനികീകരണത്തിന് ശക്തമായ മറുപടി നല്‍കാന്‍ പുതിയ പ്രതിരോധ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: 000 crore
Share
Tweet
SendShare

More News from this section

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies