പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിവിധ സ്ഥലങ്ങളിലായി മൂന്നുപേർക്ക് പരിക്ക്. അട്ടപ്പാടി ചിറ്റൂരിൽ ഓട്ടോയിൽ വരികയായിരുന്ന രണ്ടുപേരെ ആന ആക്രമിച്ചു. മിനി ഷാജി, ഓട്ടോ ഡ്രൈവർ പ്രസാദ് എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.
മുള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. മുള്ളി സ്വദേശി വെള്ളിങ്കിരിയ്‌ക്കാണ് പരുക്കേറ്റത്. വെള്ളിങ്കിരിയെ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടുകൂടിയാണ് രണ്ടിടത്തും കാട്ടാനയുടെ ആക്രമണം ഉണ്ടായത്.