ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 08:25 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി മുരാരി ബാബു (61) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. രാത്രി 12.48 ആണ് മരണം സംഭവിച്ചത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ്. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ നടക്കും.

തിരുവതാംകൂർ ദേവസ്വം ബോർഡ്‌ ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു മുരാരി ബാബു. ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിൽ തൊണ്ണൂറ് ദിവസത്തോളം ജയിലിലായിരുന്നു ഇയാൾ. എസ്എടി കുറ്റപത്രം സമ‍‍ർപ്പിക്കാത്തതിനെ തു‍ടർന്നാണ്  സ്വാഭാവിക ജാമ്യം ലഭിച്ചത്.

ജയിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്‌ക്കുള്ള നടപടികൾ പുരോഗമിക്കെയായിരുന്നു മരണം.

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് ചുക്കാൻ പിടിച്ചയാളാണ് മുരാരി ബാബു.  2019ൽ ഇയാൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന കാലത്താണ് മോഷണം നടന്നത്. 1998ല്‍ വിജയ്മല്യ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം മുരാരി ബാബുവിന്  അറിയാമായിരുന്നു. എന്നിട്ട്  2019 ലും 2024 ലും പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തി ദേവസ്വം രേഖകളിൽ കൃത്രിമം കാണിച്ചു.

ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെക്കൊണ്ടുത്തന്നെ സ്വര്‍ണം പൂശിക്കണമെന്നു കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡിന് ശുപാര്‍ശ നല്‍കിയതും മുരാരി ബാബുവായിരുന്നു. 1997ൽ  ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലുണ്ടായിരുന്നയാളുടെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ സ്ഥിരനിയമനം ലഭിച്ചു. അവിടെ നിന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വരെ ഉയർന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന കാലത്തും നിരവധി അഴിമതി ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ടായിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കുറ്റപത്ര സമർപ്പണം അവസാന ഘട്ടത്തിലായതിനാൽ മുരാരി ബാബുവിന്റെ മരണം തുടർനടപടികളെ ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

Tags: Murari Babu
Share
Tweet
SendShare

More News from this section

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്നും കോടതിയിൽ ഹാജരായില്ല; നിലപാട് കടുപ്പിച്ച് കോടതി, കേസ് 11ലേക്ക് മാറ്റി, വിചാരണ നീട്ടാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

ഇടുക്കി മുൻ എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്; എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

Latest News

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies