ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഭീഷണിപ്പെടുത്തിയ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കേസ് മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഭീഷണിപ്പെടുത്തിയ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കേസ് മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 07:19 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിന് കാരണമായ ഓണ്‍ലൈന്‍ വായ്പാ ആപ്പ് തട്ടിപ്പിലെ പ്രധാന പ്രതിയെ പോലീസ് വലയിലാക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ സൗരവിനെ (22) കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജാണ് ഈ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ‘ഇന്‍സ്റ്റ പേ ലോണ്‍’ എന്ന അനധികൃത ആപ്പിന്റെ പീഡനത്തെ തുടര്‍ന്നായിരുന്നു ഇത്. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം മാത്രം പ്രതികള്‍ നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്സാപ് സന്ദേശങ്ങളുമയച്ച് അതിക്രൂരമായി ഭീഷണിപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

സ്വന്തം അമ്മയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി 13,500 രൂപയാണ് നിതിന്‍ ഈ ആപ്പ് വഴി വായ്പയെടുത്തത്. എന്നാല്‍ വെറും ഒരു മാസം കൊണ്ട് ഈ ബാധ്യത 20,000 രൂപയായി ഉയര്‍ത്തി. അതായത് പ്രതിമാസം 40 ശതമാനത്തിലധികം പലിശയാണ് ഇവര്‍ ഈടാക്കിയത്. വാര്‍ഷിക കണക്കില്‍ ഇത് 500 ശതമാനത്തിന് മുകളിലാണ്. വായ്പയെടുത്ത തുകയില്‍ 1000 രൂപ നിതിന്‍ തിരിച്ചടച്ചിരുന്നു. എന്നാല്‍ ബാക്കി തുക മുടങ്ങിയതോടെ പ്രതികള്‍ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും വിദ്യാര്‍ത്ഥിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുകയുമായിരുന്നു.

ബിഎന്‍എസ് 308 (ആത്മഹത്യാ പ്രേരണ) ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് വാട്സാപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വലവിരിക്കുന്ന ഇത്തരം അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Tags: loan appNithin Rajdental college studentmain culprit arrestedsuicide death case
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies