നേമം ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കും: പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേമം ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കും: പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 08:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നേമം (തിരുവനന്തപുരം സൗത്ത്) റെയില്‍വേ ടെര്‍മിനല്‍ പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി രേഖപ്പെടുത്തി നേമം എം.എല്‍.എ രാജീവ് ചന്ദ്രശേഖര്‍. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കാനും രണ്ടും മൂന്നും ഘട്ടങ്ങള്‍ ഒരുമിച്ച് നടപ്പിലാക്കാനുമുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം നേമത്തെയും തിരുവനന്തപുരത്തെയും ജനങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തുടക്കത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ വന്ന ചില മാറ്റങ്ങള്‍ കാരണം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വര്‍ഷങ്ങളോളം വൈകുന്ന സാഹചര്യമുണ്ടായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിനൊപ്പം രാജീവ് ചന്ദ്രശേഖര്‍ അടുത്തിടെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

അഞ്ച് പിറ്റ് ലൈനുകളും പത്ത് സ്റ്റേബ്ലിംഗ് ലൈനുകളുമുള്ള ഈ ബൃഹദ് പദ്ധതി തിരുവനന്തപുരത്തിന്റെ റെയില്‍വേ വികസനത്തില്‍ വലിയൊരു വഴിത്തിരിവാകുമെന്നും, വികസിത നേമം, വികസിത കേരളം എന്നീ ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ്:

നേമത്തെയും തിരുവനന്തപുരത്തെയും ജനങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത!
എന്റെ അഭ്യര്‍ത്ഥന പരിഗണിക്കുകയും, നേമം (തിരുവനന്തപുരം സൗത്ത്) ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കാന്‍ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്ത പ്രധാനമന്ത്രി ശ്രീ Narendra Modi ജിക്കും കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ Ashwini Vaishnaw ജിക്കും ഹൃദയം നിറഞ്ഞ നന്ദി.

ടെര്‍മിനലിനായി ആദ്യം തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ നിര്‍ഭാഗ്യവശാല്‍ ചില മാറ്റങ്ങളുണ്ടായതിനെ തുടന്ന് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വര്‍ഷങ്ങളോളം വൈകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.
ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ശ്രീ P K Krishnadas ജിക്കൊപ്പം ഞാന്‍ അടുത്തിടെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ജിയെ കണ്ടിരുന്നു.
ഇതേത്തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കാനും, രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി ഒരുമിച്ച് നടപ്പാക്കാനുമുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം നേമത്തെയും തിരുവനന്തപുരത്തെയും ജനങ്ങളെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ്.
അഞ്ച് പിറ്റ് ലൈനുകളും പത്ത് സ്റ്റേബ്ലിംഗ് ലൈനുകളുമുള്ള ഈ പദ്ധതി തിരുവനന്തപുരത്തെ റെയില്‍വേ വികസനത്തില്‍ വലിയൊരു വഴിത്തിരിവാകും. #VikasitaNemom, #VikasitaKeralam എന്നീ ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കൂടിയാണിത്.

Tags: rajeev chandrashekarnemam terminalASHWINI VAISHNAV
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies