കൊല്ലങ്കോട് പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലങ്കോട് പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 05:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പാലക്കാട് കൊല്ലങ്കോട് പന്ത്രണ്ടുകാരി മരിച്ച സംഭവത്തില്‍ പത്ത് വര്‍ഷമായിട്ടും വ്യക്തതയുണ്ടാകാത്ത ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. മരണപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് വിട്ടത്. ഇതിനൊപ്പം, കഴിഞ്ഞ 13 വര്‍ഷത്തിനിടെ ജില്ലയില്‍ നടന്ന സമാനമായ 23 കുട്ടികളുടെ അസ്വാഭാവിക മരണങ്ങളിലും പ്രാഥമിക അന്വേഷണം നടത്താന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി.

ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം. എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ അവസ്ഥാ റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍ പത്തു വര്‍ഷമായിട്ടും കേസില്‍ കാര്യമായ പുരോഗതിയോ വ്യക്തതയോ വരുത്താന്‍ സംസ്ഥാന ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചത്.

പാലക്കാട് ജില്ലയിലെ കുട്ടികളുടെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ ശക്തമായ നടപടി. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ് സാക്ഷ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വസ്തുതാവിവരണ പത്രികയിലെ 23 കുട്ടികളുടെ മരണങ്ങളെക്കുറിച്ചാണ് സിബിഐ ഇനി പ്രാഥമികമായി അന്വേഷിക്കുക.

സിബിഐ കോടതിയില്‍ മറുപടി നല്‍കുന്നതിന് മുന്‍പായി, കേസ് ഡയറികളും മറ്റ് നിര്‍ണായക വിവരങ്ങളും ശേഖരിക്കുന്നതിനായി സംസ്ഥാന പോലീസ് ആസ്ഥാനത്തും പാലക്കാട് ജില്ലാ പോലീസ് മേധാവിയുമായും നേരിട്ട് ബന്ധപ്പെടാന്‍ സിബിഐക്ക് അനുവാദം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ഇത്തരം തുടര്‍ച്ചയായ അസ്വാഭാവിക മരണങ്ങള്‍ക്ക് പിന്നില്‍ ചില പ്രത്യേക സാമൂഹിക ഘടകങ്ങള്‍ കാരണമായിട്ടുണ്ടാകാമെന്ന് കോടതി മുന്‍പ് നിരീക്ഷിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കക്ഷിചേര്‍ന്ന കേരള സംസ്ഥാന നിയമ സേവന അതോറിറ്റി (കെല്‍സ), കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കുന്നതിനുമായി തയ്യാറാക്കിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കോടതി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ തുടര്‍നടപടികള്‍ക്കായി കോടതി കേസ് വരും ഓഗസ്റ്റ് ആറിലേക്ക് മാറ്റിവെച്ചു.

Tags: CBIkerala high court orderspalakkad childrens death
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies