വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 02:08 pm IST
Facebook
Twitter
WhatsAppTelegram

ബര്‍മിങ്ഹാം: വനിതാ ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടുന്നു. ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ സംഘം, ടി20 ലോകകപ്പും സ്വന്തമാക്കുക എന്ന സുവര്‍ണ്ണ ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്.

ഇതുവരെ ഇരുടീമുകളും ടി20യില്‍ 16 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ നേടിയ മൂന്ന് വിജയങ്ങളില്‍ രണ്ടെണ്ണം ലോകകപ്പ് വേദികളിലായിരുന്നു എന്നത് ഇന്ത്യക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സരത്തെ ഒട്ടും നിസ്സാരമായി കാണാന്‍ ഇന്ത്യന്‍ ക്യാമ്പ് തയാറല്ല.

സ്മൃതി മന്ധാന, ഷെഫാലി വര്‍മ സഖ്യം നല്‍കുന്ന തുടക്കത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. പവര്‍പ്ലേ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് ഇരുവരുമെങ്കിലും, ഷെഫാലിയുടെ സമീപകാലത്തെ ഫോമില്ലായ്മ ടീമിന് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

നായകന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മധ്യനിര ബാറ്റിങ് ലൈനപ്പ് ശക്തമാണ്. ഹര്‍മന്‍പ്രീതിനൊപ്പം മികച്ച ഫോമിലുള്ള ജമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഭാരതി ഫുല്‍മലി, യസ്തിക ഭാടിയ, ദീപ്തി ശര്‍മ എന്നിവരുടെ ഫോമും മത്സരത്തില്‍ നിര്‍ണ്ണായകമാകും. മറുവശത്ത്, മികച്ച ഫോമിലുള്ള ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ സന ഫാത്തിമയുടെ പ്രകടനത്തിലാണ് പാകിസ്ഥാന്റെ പൂര്‍ണ്ണ പ്രതീക്ഷകള്‍.

ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് എന്നീ ടീമുകളാണുള്ളത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയാണ് നിലവില്‍ ഗ്രൂപ്പില്‍ മുന്നില്‍.

ഇന്ത്യയുടെ സാധ്യത ഇലവന്‍:
സ്മൃതി മന്ധാന, ഷെഫാലി വര്‍മ, യസ്തിക ഭാടിയ, ഹര്‍മന്‍പ്രീത് കൗര്‍, ജമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ, ഭാരതി ഫുല്‍മലി, ശ്രേയങ്ക പാട്ടീല്‍, ക്രാന്തി ഗൗഡ്, രേണുക സിങ്.

Tags: paksithanIndiawomens t20 world cup
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies