ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം; ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ ഇടംനേടി കേരള ക്യാപ്റ്റന്‍ മാനവ് കൃഷ്ണ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം; ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ ഇടംനേടി കേരള ക്യാപ്റ്റന്‍ മാനവ് കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 03:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ കേരള അണ്ടര്‍-19 ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മാനവ് കൃഷ്ണയ്‌ക്ക് ദേശീയ ടീമിലേക്ക് വിളി. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ചതുര്‍ദിന (ടെസ്റ്റ്) പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടീമിലേക്കാണ് ഈ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തിരഞ്ഞെടുക്കപ്പെട്ടത്. വിക്കറ്റിന് പിന്നിലെ മിന്നല്‍ വേഗതയും ബാറ്റിങ്ങിലെ വെടിക്കെട്ട് പ്രകടനവുമാണ് മാനവിന് ഇന്ത്യന്‍ ജേഴ്സിയിലേക്കുള്ള വഴിതുറന്നത്.

കഴിഞ്ഞ അണ്ടര്‍-19 സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് 592 റണ്‍സാണ്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലാണ് താരം സെഞ്ച്വറി നേടിയത്. സൗരാഷ്‌ട്രയ്‌ക്കെതിരെ 189 റണ്‍സും ഹൈദരാബാദിനെതിരെ 144 റണ്‍സും മാനവ് സ്വന്തമാക്കി. 2026 ജനുവരിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും താരം സാന്നിധ്യമറിയിച്ചു. 2025-ലെ കെസിഎല്‍ ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിലൊരാളായിരുന്നു മാനവ്.

ഡല്‍ഹിയില്‍ വെച്ച് ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ് തന്റെ 13-ാം വയസിലാണ് കേരളത്തിലേക്ക് മാറുന്നത്. മികച്ച കായികക്ഷമതയും കളി നിയന്ത്രിക്കാനുള്ള നേതൃപാടവവും കൈമുതലായുള്ള ഈ യുവതാരം കേരളത്തിന്റെ അണ്ടര്‍-16, അണ്ടര്‍-19 ടീമുകളെ വിജയകരമായി നയിച്ചിട്ടുണ്ട്. ഒമാന്‍ സന്ദര്‍ശിച്ച കേരളത്തിന്റെ സീനിയര്‍ ടീമിലും മാനവ് അംഗമായിരുന്നു. എന്‍എസ്‌കെ ട്രോഫിയിലെ ‘പ്രോമിസിങ് യങ്സ്റ്റര്‍’ പുരസ്‌കാരം നേടിയ ഈ പ്രതിഭയ്‌ക്ക് ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ക്യാമ്പിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ എസ്.എസ്. ഷൈന്‍ എന്ന പരിശീലകന് കീഴിലാണ് മാനവ് ക്രിക്കറ്റ് അഭ്യസിക്കുന്നത്. ഉണ്ണികൃഷ്ണന്‍-അനിത കെ. നായര്‍ ദമ്പതികളുടെ മകനാണ്. മാനവിന്റെ സഹോദരനായ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍-19 ക്രിക്കറ്റ് ടീമിലെ സജീവ അംഗമാണ്.

Tags: Indian Cricket Teamunder 19manav krishna
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies