ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 03:32 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ബെര്‍ണാര്‍ഡോ സില്‍വ സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നു. ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി പോര്‍ച്ചുഗല്‍ ദേശീയ ടീം ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ഈ വലിയ ട്രാന്‍സ്ഫര്‍ വാര്‍ത്ത പുറത്തുവന്നത്. വെറും 36 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന അതിവേഗ ചര്‍ച്ചകള്‍ക്കൊടുവിലാണ് റയല്‍ മാനേജ്‌മെന്റ് സില്‍വയുമായി ധാരണയിലെത്തിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരയിലെ അവിഭാജ്യ ഘടകമായിരുന്നു ബെര്‍ണാര്‍ഡോ സില്‍വ. ഈ മാസം അവസാനത്തോടെ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കുന്ന താരം ഒരു ഫ്രീ ഏജന്റായാണ് ക്ലബ്ബ് വിടുന്നത്. ഇംഗ്ലണ്ടില്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് സ്‌പെയിനിലേക്കുള്ള താരത്തിന്റെ വഴിതുറന്നത്. പോര്‍ച്ചുഗല്‍ ടീമിനൊപ്പം ലോകകപ്പ് ക്യാമ്പിലുള്ള സില്‍വയ്‌ക്കായി അദ്ദേഹത്തിന്റെ ഏജന്റാണ് റയലുമായി ചര്‍ച്ചകള്‍ നടത്തി കരാര്‍ അന്തിമമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാനാകാതെ കടുത്ത നിരാശയിലായിരുന്നു റയല്‍ മാഡ്രിഡ്. നിരന്തരമായ പരിശീലക മാറ്റങ്ങളും പരിക്കുകളും ടീമിനെ അലട്ടിയിരുന്നു. ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാന്‍ വിഖ്യാത കോച്ച് ഹോസെ മൗറീഞ്ഞോയെ റയല്‍ വീണ്ടും പരിശീലക സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. സാന്റിയാഗോ ബെര്‍ണബ്യൂവിലേക്കുള്ള തന്റെ രണ്ടാം വരവില്‍ ടീം പുനര്‍നിര്‍മാണത്തിനായി മൗറീഞ്ഞോ പ്രധാനമായും ലക്ഷ്യമിട്ടത് സില്‍വയെയായിരുന്നു.

ലാലീഗയിലെ റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണയും നഗര എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡും സില്‍വയെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര എതിരാളികളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് റയല്‍ ഈ വമ്പന്‍ നീക്കം നടത്തിയത്. ഫ്രീ ഏജന്റായതിനാല്‍ ട്രാന്‍സ്ഫര്‍ ഫീസായി ഒരു രൂപ പോലും നല്‍കാതെയാണ് അനുഭവസമ്പന്നനായ ഈ ലോകോത്തര താരത്തെ റയല്‍ തങ്ങളുടെ പാളയത്തില്‍ എത്തിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച 10 വര്‍ഷത്തെ കരിയറില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് സില്‍വ പടിയിറങ്ങുന്നത്. 6 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, 1 ചാമ്പ്യന്‍സ് ലീഗ് ട്രോഫി, 153 ഗോള്‍ എന്നിവയാണ് താരത്തിന്റെ സംഭാവനകള്‍. നിലവില്‍ ലോകകപ്പ് പോരാട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സില്‍വയുടെ തീരുമാനം. അതിനാല്‍ 2026 ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതിന് ശേഷം മാത്രമേ റയല്‍ മാഡ്രിഡ് ഈ കൂടുമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ മൗറീഞ്ഞോയുടെ പുതിയ റയല്‍ മാഡ്രിഡ് പ്രൊജക്റ്റിന്റെ പ്രധാന ചാലകശക്തിയായി സില്‍വ മാറും.

Tags: real madridbernardo silvaset to join
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies