ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്‌ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 08:37 am IST
Facebook
Twitter
WhatsAppTelegram

ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ വെര്‍ച്വലായി ഒപ്പുവച്ച ചരിത്രപരമായ കരാറിനെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയെങ്കിലും മേഖലയിലെ പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. നിലവിലെ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ ഇസ്രയേലിന് സ്വന്തമായി സുരക്ഷാ താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, ഇറാന് വേണ്ടി സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഖാലിബാഫും വെര്‍ച്വലായി ധാരണാപത്രത്തില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മാധ്യമങ്ങളെ കണ്ട നെതന്യാഹു, താനും ട്രംപും എല്ലാ വിഷയങ്ങളിലും ഒരേ നിലപാടുള്ളവരല്ലെന്ന് തുറന്നുപറഞ്ഞു. മികച്ച കുടുംബങ്ങളില്‍ പോലും ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പ്രസിഡന്റ് ട്രംപും ഞാനും ഒരേ വീക്ഷണകോണിലൂടെയല്ല എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. അദ്ദേഹം അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍, ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അത് വിവേകത്തോടെ തന്നെ ഞാന്‍ ചെയ്യും,’ നെതന്യാഹു പറഞ്ഞു.

പുതിയ കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രയേലിന്റെ സുരക്ഷാ മുന്‍ഗണനകളില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താന്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധം നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിരോധിക്കാനുള്ള പോരാട്ടം തുടരുമെന്നും, ഗാസ, തെക്കന്‍ ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ നിലവില്‍ യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ആവശ്യമാണെന്ന് തോന്നുന്നത്ര കാലം ഈ മേഖലകളില്‍ സൈനിക സാന്നിധ്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഈ കരാറിനെക്കുറിച്ച് നേരിട്ട് സംസാരിക്കാന്‍ നെതന്യാഹു തയ്യാറായിരുന്നില്ല. പകരം ശത്രുക്കള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം കൈവരിച്ച വന്‍ വിജയങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കരാറിന്റെ യഥാര്‍ത്ഥ ഉള്ളടക്കത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇസ്രയേലിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായാണോ കരാര്‍ രൂപപ്പെട്ടതെന്ന ചോദ്യത്തിന്, ട്രംപുമായി തനിക്കുള്ള ദീര്‍ഘകാലത്തെ ആത്മബന്ധത്തെക്കുറിച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. യുഎസ് രാഷ്‌ട്രീയത്തെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള അറിവും പരിചയസമ്പത്തും ഇത്തരം നിര്‍ണായക സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഇറാന്‍ ദേശീയ സുരക്ഷാ സമിതിയിലെ 90 ശതമാനത്തിലധികം അംഗങ്ങളും ഈ കരാറിനെ പിന്തുണച്ചിട്ടുണ്ട്. ലെബനനിലെ വെടിനിര്‍ത്തല്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ധാരണമെന്നാണ് ഇറാന്റെ വിശദീകരണം. ഇറാനുള്ള ഉപരോധങ്ങളിലെ ഇളവുകള്‍ അവരുടെ വരുംദിനങ്ങളിലെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വരാനിരിക്കുന്ന വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പിടീല്‍ ചടങ്ങിന് ശേഷം കരാറിന്റെ പൂര്‍ണ്ണരൂപം പരസ്യപ്പെടുത്തുമെന്നും ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി പൂര്‍ണ്ണമായും തുറന്നുനല്‍കുമെന്നും ട്രംപ് അറിയിച്ചു. യുഎസ് ഉപരോധം നീക്കിയതോടെ ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ കടലിടുക്കിലൂടെയുള്ള യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രാന്‍സിലെ ഏവിയാനില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതോടെ, ആഗോള എണ്ണവിപണിയെയും പശ്ചിമേഷ്യയെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയ 107 ദിവസത്തെ യുദ്ധത്തിനാണ് താല്കാലിക ശമനമാകുന്നത്.

Tags: USisraelIRANwarBenjamin Netanyahu
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies