കെടുകാര്യസ്ഥതയുടെ 'ഇരുട്ടടി'; സംസ്ഥാനത്ത് വീണ്ടും കറന്റ് കട്ട്! ജനങ്ങളെ ദുരിതത്തിലാഴ്ത്തി കെ.എസ്.ഇ.ബി
Wednesday, June 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെടുകാര്യസ്ഥതയുടെ ‘ഇരുട്ടടി’; സംസ്ഥാനത്ത് വീണ്ടും കറന്റ് കട്ട്! ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി കെ.എസ്.ഇ.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 05:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാലവർഷം തുടങ്ങിയിട്ടും കെഎസ്ഇബി പതിവുപല്ലവി ആവർത്തിക്കുന്നു, സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെ വൈകിട്ട് ആറ് മണി മുതൽ രാത്രി പന്ത്രണ്ട് മണി വരെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മഴക്കുറവും എൽനിനോ പ്രതിഭാസവുമാണ് കറന്റ് കട്ടിന് കാരണമായി അധികൃതർ നിരത്തുന്ന ന്യായീകരണങ്ങൾ. എന്നാൽ, കൃത്യമായ മുൻകരുതലുകളോ ദീർഘവീക്ഷണമോ ഇല്ലാത്ത സർക്കാരിന്റെയും കെഎസ്ഇബിയുടെയും കെടുകാര്യസ്ഥതയാണ് ഈ ദുരവസ്ഥയ്‌ക്ക് പിന്നിലെന്ന വിമർശനം ശക്തമാവുകയാണ്.

ആഭ്യന്തര ഉത്പാദനം പൂർണ്ണതോതിൽ നടക്കുന്നുണ്ടെന്ന് കെഎസ്ഇബി അവകാശപ്പെടുമ്പോഴും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ വൻ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. രാജ്യം മുഴുവൻ കടുത്ത വേനലിലൂടെയും എൽനിനോ പ്രതിഭാസത്തിലൂടെയും കടന്നുപോകുമെന്ന് മാസങ്ങൾക്ക് മുൻപേ പ്രവചനങ്ങളുണ്ടായിട്ടും, മുൻകൂട്ടി വൈദ്യുതി വാങ്ങുന്നതിനോ ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനോ സർക്കാർ യാതൊരു താല്പര്യവും കാണിച്ചില്ല. കേന്ദ്ര പൂളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൃത്യസമയത്ത് വൈദ്യുതി എത്തിക്കുന്നതിൽ വന്ന ഗുരുതരമായ വീഴ്ചയാണ് ഇപ്പോൾ ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നത്.

ചാർജ് വർദ്ധനവിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത കെഎസ്ഇബി, ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി നൽകേണ്ട ബാധ്യതയിൽ നിന്ന് ഒളിച്ചോടുകയാണ്. ഓഫീസുകളിലും വീടുകളിലും കുട്ടികളുടെ പഠനസമയത്തും രാത്രി ഉറക്കത്തിലുമെല്ലാം കറന്റ് കട്ട് ഏർപ്പെടുത്തുന്നതിലൂടെ ജനജീവിതം പൂർണ്ണമായും ദുസ്സഹമാകും.

ഈ തീരുമാനം വരും ദിവസങ്ങളിൽ കടുത്ത ജനരോഷത്തിന് ഈ തീരുമാനം വഴിവെക്കുമെന്നുറപ്പാണ്.

Tags: KSEBPowercut
ShareTweetSendShare

More News from this section

RSS ശ്രീകൃഷ്ണപുരം ഖണ്ഡ് സംഘചാലക് ഹരീന്ദ്രകുമാർ അന്തരിച്ചു

സംസ്ഥാനത്ത് പനിപ്പടർച്ച രൂക്ഷം; പ്രതിരോധിക്കാൻ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

വന്നാൽ കാല് വെട്ടും, ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല’; കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്, ഓഡിയോ പുറത്ത്

കാണുന്നവരുടെ നെഞ്ച് തകർക്കും! കൈകൂപ്പി യാചിച്ചിട്ടും കുട്ടികളോട് ആ ക്രൂരത; തൃശൂരിലെ ആ ദൃശ്യങ്ങൾ പുറത്ത്

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ പോലുമാകാത്ത നിസ്സഹായാവസ്ഥയിലാണ് സിപിഎം: കുമ്മനം രാജശേഖരൻ

പിണറായി വിജയൻ ശിക്ഷിക്കപ്പെടും വരെ പിന്നോട്ടില്ല; മുഖ്യമന്ത്രിക്കുള്ള കൈക്കൂലി ആയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയത്; ഷോൺ ജോർജ്

Latest News

കെടുകാര്യസ്ഥതയുടെ ‘ഇരുട്ടടി’; സംസ്ഥാനത്ത് വീണ്ടും കറന്റ് കട്ട്! ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി കെ.എസ്.ഇ.ബി

നീറ്റ് ചോർച്ചയിൽ വിലക്കിനെതിരെ ടെലിഗ്രാം കോടതിയിലേക്ക്: അടിയന്തരമായി വാദം കേൾക്കണമെന്ന ടെലിഗ്രാമിന്റെ അപേക്ഷ കോടതി അംഗീകരിച്ചു

ജിമ്മിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു; ദേശീയ കായികതാരം കുഴഞ്ഞു വീണു മരിച്ചു

ജ്യൂസിൽ പൊടിച്ച കുപ്പിവളയും എലി വിഷവും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളി; ഭർത്താവ് അറസ്റ്റിൽ

വാഴക്കുല വെട്ടുന്നതിനിടെ അപ്രതീക്ഷിത ആക്രമണം; വയോധികന്റെ കൈയില്‍ വിഷപ്പാമ്പിന്റെ കടിയേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്താം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായി; പ്രതികളിൽ മൂന്നുപേർ ബന്ധുക്കൾ, രണ്ടുപേർ അറസ്റ്റിൽ

കൺഫ്യൂഷൻ തീർക്കണമേ!!! വിവാഹം വീട്ടിലാണോ ഓഡിറ്റോറിയത്തിലാണോ നല്ലത്?? തീരുമാനം എടുക്കേണ്ടത് ആരാണ്

ഹാട്രിക്കിനിടെ വിവാദവും! മെസിക്ക് ചുവപ്പ് കാര്‍ഡ് കിട്ടേണ്ടതായിരുന്നോ? അള്‍ജീരിയ മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൊടുംചര്‍ച്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies