“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 02:43 pm IST
Facebook
Twitter
WhatsAppTelegram

നേപ്പാളിലെ ത്രിശൂലി-3A ജലവൈദ്യുത പദ്ധതിയിലുണ്ടായ പ്രളയദുരന്തത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി രക്ഷപ്പെട്ട തൊഴിലാളി. തുരങ്കത്തിനുള്ളിൽ അപകടസൂചന ലഭിച്ചതിന് പിന്നാലെ പുറത്തേക്ക് പോയ ചൈനീസ് സൂപ്പർവൈസർ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് തൊഴിലാളിയായ രാജ് ഛേത്രിയുടെ വെളിപ്പെടുത്തൽ. ദുരന്തത്തിന് തൊട്ടുമുമ്പ് തുരങ്കത്തിനുള്ളിൽ അസാധാരണമായ ശബ്ദം കേട്ടിരുന്നുവെന്നും തൊഴിലാളികൾക്ക് അപകടസാധ്യതയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ദുരന്തം സംഭവിക്കുമ്പോൾ ടണൽ നമ്പർ 3-ൽ ഏകദേശം 265 പേർ ജോലി ചെയ്തിരുന്നുവെന്നാണ് രാജ് ഛേത്രിയുടെ അവകാശവാദം. അപ്രതീക്ഷിതമായി തുരങ്കത്തിനുള്ളിൽ വലിയ ശബ്ദം കേട്ടതോടെ സ്ഥിതിഗതികൾ അപകടകരമാണെന്ന് മനസിലാക്കിയതായി അദ്ദേഹം പറഞ്ഞു. തുടർന്ന് ചൈനീസ് സൂപ്പർവൈസറെ വിവരം അറിയിക്കുകയും പുറത്തേക്ക് പോകാൻ അനുമതി തേടുകയും ചെയ്തെന്നാണ് ഛേത്രി പറയുന്നത്. എന്നാൽ തൊഴിലാളികളോട് ജോലി തുടരാൻ ആവശ്യപ്പെട്ട ശേഷം എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനായി സൂപ്പർവൈസർ പുറത്തേക്ക് പോയെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

അൽപ്പസമയത്തിനുശേഷം തുരങ്കത്തിന് മുകളിലുള്ള ഭാഗത്തുനിന്ന് ശക്തമായ വെള്ളവും അവശിഷ്ടങ്ങളും താഴേക്ക് ഒഴുകിയെത്തിയതോടെ തൊഴിലാളികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഛേത്രിക്കൊപ്പം നാല് തൊഴിലാളികൾ തുരങ്കത്തിന്റെ പ്രവേശന ഭാഗത്തെത്തിയെങ്കിലും ഇവരിൽ രണ്ട് പേരെ പിന്നീട് കാണാതായെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അപകടസൂചന ലഭിച്ച സമയത്ത് തന്നെ തൊഴിലാളികളെ ഒഴിപ്പിച്ചിരുന്നെങ്കിൽ മരണസംഖ്യ കുറയ്‌ക്കാൻ സാധിക്കുമായിരുന്നുവെന്നും ഛേത്രി ആരോപിച്ചു.

തുരങ്കത്തിനുള്ളിൽ നിരവധി മൃതദേഹങ്ങൾ കണ്ടതായും, പുറത്തുണ്ടായിരുന്നവർക്ക് അകത്തുനിന്ന് ചിലരുടെ ശബ്ദം കേൾക്കാനായെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരെ സഹായിക്കണോ അതോ സ്വന്തം ജീവൻ രക്ഷിക്കണോ എന്ന കടുത്ത സാഹചര്യത്തിലൂടെയാണ് തങ്ങൾ കടന്നുപോയതെന്നും ഛേത്രി വ്യക്തമാക്കി. പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഛേത്രിയും മറ്റ് തൊഴിലാളികളും സമീപത്തെ കുന്നുകളിലേക്ക് നീങ്ങി. പിന്നീട് ഒരു വനപ്രദേശത്ത് അഭയം തേടിയ ഇവർ ആദ്യ രാത്രി മരത്തിന് കീഴിലാണ് കഴിച്ചുകൂട്ടിയത്.

മൊബൈൽ ഫോണുകളോ ആശയവിനിമയത്തിനുള്ള മറ്റ് സംവിധാനങ്ങളോ കൈവശമുണ്ടായിരുന്നില്ലെന്നും പ്രളയത്തിന് പിന്നാലെ മൊബൈൽ നെറ്റ്‌വർക്കുകളും പ്രവർത്തനരഹിതമായിരുന്നുവെന്നും ഛേത്രി പറഞ്ഞു.

ദുരന്തത്തിന് മുമ്പ് പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും സാധ്യതയെക്കുറിച്ച് ചൈനീസ് ഭാഗത്തിന് വിവരമുണ്ടായിരുന്നുവെന്നും എന്നാൽ നേപ്പാളിന് സമയബന്ധിതമായി മുന്നറിയിപ്പ് നൽകിയില്ലെന്നുമാണ് ഛേത്രിയുടെ മറ്റൊരു ആരോപണം. നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ തുരങ്കത്തിലെ തൊഴിലാളികളെയും അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Nepal Flash FloodChinese supervisor abandonedtunnel workers
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies