മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ "അതിമനോഹരം" : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 08:20 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹരം’ തൊടുപുഴയിൽ പുരോഗമിക്കുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇതുവരെ ഏകദേശം 90 ദിവസത്തോളം പൂർത്തിയാക്കിയിട്ടുണ്ട്.

കൊച്ചിയിലും രണ്ടാഴ്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷമാണ് സംഘം തൊടുപുഴയിൽ വീണ്ടും ഷൂട്ടിംഗ് തുടരുന്നത്. 120 ദിവസത്തോളം നീളുന്ന ഷെഡ്യൂളിൽ ഭൂരിഭാഗം രംഗങ്ങളും ഇതിനോടകം ചിത്രീകരിച്ചുകഴിഞ്ഞതായി അണിയറപ്രവർത്തകർ അറിയിച്ചു.

ജൂൺ 20ഓടെ ഈ ഘട്ടം പൂർത്തിയാക്കി, ജൂലൈ പകുതിയോടെ ചിത്രീകരണം വീണ്ടും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ജൂൺ അവസാനം മോഹൻലാൽ യൂറോപ്യൻ പര്യടനത്തിലേക്ക് പോകുന്നതിനാലാണ് ഇടവേള നൽകുന്നത്. ജൂലൈ പകുതിയിൽ അദ്ദേഹം തിരിച്ചെത്തിയ ശേഷം അവസാനഘട്ട ചിത്രീകരണം ആരംഭിക്കും.

തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായാണ് ശേഷിക്കുന്ന ചിത്രീകരണം പൂർത്തിയാക്കുന്നത്.

സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പെക്ടറായ ലൗലജൻ എന്ന കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ തീവ്രതയും ചിത്രം അവതരിപ്പിക്കുന്നു.

നായികയായി മീരാ ജാസ്മിൻ എത്തുന്നു. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങി വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

‘ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’, ‘മഹാറാണി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ. ജെയ്‌ക് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഷാജികുമാറാണ് ഛായാഗ്രാഹകൻ. വിവേക് ഹർഷൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

വിഷ്ണു ഗോവിന്ദ് ഓഡിയോ ഗ്രാഫിയും, ഗോകുൽ ദാസ് കലാസംവിധാനവും നിർവഹിക്കുന്നു. റോണക്സ് സേവ്യർ മേക്കപ്പ് വിഭാഗത്തിലും, മഷർ ഹംസ വസ്ത്രാലങ്കാരത്തിലും പ്രവർത്തിക്കുന്നു. ബിനു പപ്പു കോ-ഡയറക്ടറായും മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

സെൻട്രൽ പിക്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Tags: movie
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies