‘പള്ളിക്കോ മദ്രസയ്ക്കോ പത്ത് രൂപ കൊടുക്കാത്തവർ ഫ്ലെക്സിന് ആയിരങ്ങൾ ചെലവാക്കുന്നു’; ഫുട്ബോൾ ആരാധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അബ്ദുസമദ് പൂക്കോട്ടൂർ
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പള്ളിക്കോ മദ്രസയ്‌ക്കോ പത്ത് രൂപ കൊടുക്കാത്തവർ ഫ്ലെക്സിന് ആയിരങ്ങൾ ചെലവാക്കുന്നു’; ഫുട്ബോൾ ആരാധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അബ്ദുസമദ് പൂക്കോട്ടൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 05:47 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഫുട്ബോൾ താരങ്ങളോടുള്ള ആരാധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവും ഇസ്‌ലാമിക പണ്ഡിതനുമായ അബ്ദുസമദ് പൂക്കോട്ടൂർ. ആരാധനയുടെ പേരിൽ വൻ ഫ്ലെക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കാൻ ചെലവഴിക്കുന്ന പണം സമൂഹത്തിന് യാതൊരു പ്രയോജനവും നൽകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

“പള്ളിക്കോ മദ്രസയ്‌ക്കോ പത്ത് രൂപ നൽകാൻ പോലും മടിക്കുന്നവരാണ് ഫുട്ബോൾ താരങ്ങളുടെ ഫ്ലെക്സിനും ആഘോഷങ്ങൾക്കും ആയിരക്കണക്കിന് രൂപ ചെലവഴിക്കുന്നത്,” എന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

കേരളത്തിൽ ഫുട്ബോൾ ആരാധന പലപ്പോഴും അതിരുവിടുന്നതായും യൂറോപ്യൻ രാജ്യങ്ങളിൽ പോലും കാണാത്ത തരത്തിലുള്ള ‘ഫ്ലെക്സ് സംസ്കാരം’ ഇവിടെ വളർന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കളിയെ സ്നേഹിക്കുന്നതും ആസ്വദിക്കുന്നതും തെറ്റല്ലെങ്കിലും വ്യക്തിപൂജയും അന്ധാരാധനയും ആരോഗ്യകരമായ സാമൂഹിക പ്രവണതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ലോകകപ്പിൽ കളിക്കുന്നുണ്ടെങ്കിൽ ഈ ആവേശത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോൾ മത്സരങ്ങളെ ചുറ്റിപ്പറ്റി ചില സ്ഥലങ്ങളിൽ സംഘർഷങ്ങളും അനാവശ്യ ചെലവുകളും വർധിക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയുടെ ഊർജവും സാമ്പത്തിക ശേഷിയും കൂടുതൽ സൃഷ്ടിപരമായ മേഖലകളിലേക്ക് വഴിമാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുലർച്ചെ മൂന്ന് മണിക്ക് കളിയുണ്ടെങ്കിൽ കൃത്യമായി ഉണർന്നിരിക്കുന്നവർക്ക്, തഹജ്ജൂദ് നിസ്‌കാരത്തിനായി സമയത്തിന് എഴുന്നേൽക്കാൻ വലിയ മടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുട്ബോൾ കളി കാണുന്നതിലോ കളിക്കുന്നതിലോ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അതിന് പിന്നാലെയുള്ള ഇത്തരം അനാവശ്യമായ ആരാധനയും ഭ്രാന്തും തീർച്ചയായും കുറയ്‌ക്കണമെന്നം അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.

2026 ഫിഫ ലോകകപ്പ് ആവേശം ശക്തമാകുന്ന സാഹചര്യത്തിൽ അബ്ദുസമദ് പൂക്കോട്ടൂരിന്റെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്‌ക്കാണ് വഴിവെച്ചിരിക്കുന്നത്.

Tags: Abdussamad Pookkottur026 FIFA World Cup
ShareTweetSendShare

More News from this section

കവിയും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു

പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ് : പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം

ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ മലബാർ കേന്ദ്രഭരണ പ്രദേശമാക്കണം: വിശ്വഹിന്ദു പരിഷത്ത്

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും: രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

എൻഎസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല

സോഷ്യല്‍ മീഡിയയിലെ സൗഹൃദം കെണിയായി; മൂന്നാറിലെ റിസോര്‍ട്ടില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി, തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Latest News

‘പള്ളിക്കോ മദ്രസയ്‌ക്കോ പത്ത് രൂപ കൊടുക്കാത്തവർ ഫ്ലെക്സിന് ആയിരങ്ങൾ ചെലവാക്കുന്നു’; ഫുട്ബോൾ ആരാധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അബ്ദുസമദ് പൂക്കോട്ടൂർ

‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി; പുരോഹിതരും ഭരണസമിതി അംഗങ്ങളും ചോദ്യം ചെയ്യലില്‍

രാഷ്‌ട്രപതി മുര്‍മുവിന്റെ ജന്മനാട്ടില്‍ മോദിയുടെ പ്രത്യേക സന്ദര്‍ശനം; ആദിവാസി പാരമ്പര്യത്തിന് ആദരം, 47,000 കോടിയുടെ വികസന പദ്ധതികളും നാടിന് സമര്‍പ്പിച്ചു

‘നടക്കാന്‍ സുരക്ഷ വേണം, അത് മൗലികാവകാശം’; രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാത ഉറപ്പാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies