ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു; നാല് പേർ ചികിത്സയിൽ

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. കുമരകം പള്ളിക്കോടംപറമ്പ് സ്വദേശി ജ്യോതിഷ് (39) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേർ ചികിത്സയിലാണ്.

പരിപ്പ് തൊള്ളായിരം പ്രദേശത്തെ ഷാപ്പിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഏഴംഗ സംഘം ഭക്ഷണം കഴിച്ചത്. ഇവരിൽ മൂന്ന് പേർ കുമളി സ്വദേശികളും നാല് പേർ കുമരകം സ്വദേശികളുമാണ്.

ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ആദ്യം കുമരകത്തെ എസ്എച്ച് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ആരോഗ്യനില മോശമായ നാല് പേരെ കോട്ടയം ഭാരത് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ജ്യോതിഷിന്റെ മരണം സംഭവിച്ചു.

ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തലിൽ സംഘം കഴിച്ചത് തലക്കറിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Share