ആവണക്കെണ്ണയിൽ നിന്ന് റൈസിൻ വേർതിരിച്ചത് ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ; രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതി; ചൈനയിൽ എംബിബിഎസ് പഠിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആവണക്കെണ്ണയിൽ നിന്ന് റൈസിൻ വേർതിരിച്ചത് ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ; രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതി; ചൈനയിൽ എംബിബിഎസ് പഠിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 11:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതിയിൽ  ഡോക്ടർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ, ഉത്തർപ്രദേശ് സ്വദേശികളായ ആസാദ്, മുഹമ്മദ് സുഹേൽ എന്നിവരാണ് പ്രതികൾ.

പൊതുസ്ഥലങ്ങളിൽ അതീവ മാരകമായ റൈസിൻ വിഷം കലർത്തി കൂട്ടക്കൊല നടത്താനായിരുന്നു പദ്ധതിയെന്ന് എൻഐഎ കണ്ടെത്തി. ആവണക്കുരുവിൽ നിന്നാണ് ഈ ജൈവവിഷം വേർതിരിച്ചെടുക്കുന്നത്. വളരെ ചെറിയ അളവ് പോലും മനുഷ്യജീവന് ഭീഷണിയാണ്. ചൈനയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീനാണ് വിഷം നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത്. ഹൈദരാബാദിലെ വീട്ടിൽ ഇതിനായി രഹസ്യ സംവിധാനം ഒരുക്കിയതായും കുറ്റപത്രത്തിലുണ്ട്.

വിദേശത്തുള്ള ഐസിസ് ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരമാണ് ഗൂഢാലോചന നടന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇന്ത്യയിൽ വലിയ ഭീകരാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. 2025-ൽ ഗുജറാത്ത് എടിഎസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ആദ്യം പിടിയിലായത്. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

പ്രതികളുടെ പക്കൽ നിന്ന് ആയുധങ്ങളും ആവണക്കെണ്ണയും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചപ്പോഴാണ് ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭീകര ശൃംഖലയ്‌ക്ക് ആളുകളെ കണ്ടെത്തൽ, രഹസ്യ സന്ദേശങ്ങൾ കൈമാറൽ, ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയിലും പ്രതികൾക്ക് പങ്കുണ്ടായിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

യുഎപിഎ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും വിദേശ ബന്ധങ്ങളെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

Tags: NIAconspiracyBioweapon
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies