കേരളത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട; പെരുമ്പാവൂരിൽ 18 കിലോ ലഹരിയുമായി ദമ്പതികൾ പിടിയിൽ, പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട; പെരുമ്പാവൂരിൽ 18 കിലോ ലഹരിയുമായി ദമ്പതികൾ പിടിയിൽ, പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 12:14 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: രണ്ടാഴ്ച നീണ്ട രഹസ്യ നീക്കത്തിനൊടുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി എറണാകുളം റൂറൽ പൊലീസ്. പെരുമ്പാവൂരിൽ നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’-ലാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. അന്താരാഷ്‌ട്ര വിപണിയിൽ ഏകദേശം 18 കോടി രൂപ വിലവരുന്ന ലഹരിമരുന്നാണിതെന്ന് പൊലീസ് അറിയിച്ചു.

കേസിൽ വൈപ്പിൻ സ്വദേശിയായ ആയുഷും ഭാര്യയുമാണ് അറസ്റ്റിലായത്. ഹൈബ്രിഡ് കഞ്ചാവിന്റെ മൊത്തവിതരണക്കാരാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇരുവർക്കും പിന്നിൽ വലിയ ലഹരി ശൃംഖലയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും  എറണാകുളം റേഞ്ച് ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് വാർത്താസമ്മേളനത്തിൽ  വിശദീകരിച്ചു.

ലഹരി ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടല്ല പൊലീസിന്റെ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യില്ല. പകരം ലഹരി മുക്തരാക്കി മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ലഹരി ഉപയോഗിക്കുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ച് യഥാർഥ കടത്തുകാരിലേക്കും വിതരണ ശൃംഖലയിലേക്കും എത്തുന്ന രീതിയാണ് പൊലീസ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിലൂടെ ലഹരി മാഫിയയുടെ അടിവേര് അറുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലഹരി കടത്ത് തടയാൻ കൂടുതൽ രഹസ്യ ഓപ്പറേഷനുകൾ വരും ദിവസങ്ങളിൽ തുടരുമെന്നും, ലഹരി ശൃംഖലയിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags: ArrestHybrid Ganjaoperation thoofan
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies