ചമ്പക്കുളം മൂലം വള്ളംകളി വിവാദം കനക്കുന്നു;‘പുച്ഛത്തോടെയുള്ള പ്രതികരണം’ നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജലോത്സവസമിതി: കൂടുതൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്.
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചമ്പക്കുളം മൂലം വള്ളംകളി വിവാദം കനക്കുന്നു;‘പുച്ഛത്തോടെയുള്ള പ്രതികരണം’ നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജലോത്സവസമിതി: കൂടുതൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 12:35 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി സംബന്ധിച്ച അവധി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി മൂലം വള്ളംകളി ജലോത്സവ സമിതി രംഗത്തെത്തി. കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും മുഖ്യമന്ത്രി അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടു.

അവധി നൽകുന്നതല്ല പ്രശ്‌നം, മറിച്ച് അതിനെതിരെ സ്വീകരിച്ച ധിക്കാരപരമായ നിലപാടാണ് പ്രതിഷേധത്തിന് കാരണമെന്ന് ജലോത്സവ സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ജി. അരുണ്‍കുമാർ പറഞ്ഞു,. ചമ്പക്കുളം വള്ളംകളി കേവലം കായിക മത്സരം മാത്രമല്ല, കുട്ടനാടിന്റെ ആത്മാവും ജനങ്ങളുടെ വികാരവുമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ ചമ്പക്കുളത്ത് വൈകിട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂലം വള്ളംകളി ജലോത്സവ സമിതി മുൻ സ്‌പോൺസർ കമ്മിറ്റി ചെയർമാൻ അഗസ്റ്റിൻ ജോസ് മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചു. അവധി അനുവദിക്കണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമിതി മുൻ റേസ് കമ്മിറ്റി ചെയർമാൻ എം.എസ്. ശ്രീകാന്ത് മുഖ്യമന്ത്രിയുടെ പ്രസ്താവന കുട്ടനാടിനെ മുഴുവൻ ആക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ യഥാർത്ഥ നിലപാട് പുറത്തുവന്നതായും അദ്ദേഹം വിമർശിച്ചു.

വിഷയത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു കഴിഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളിയെയും അതുമായി ബന്ധപ്പെട്ട ജനവികാരത്തെയും അധിക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ എത്രയും വേഗം പൊതുസമൂഹത്തോട് മാപ്പ് പറയണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ ചമ്പക്കുളം മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വിഷയത്തിൽ സർക്കാർ പരിഗണിക്കാമെന്ന് സഭയിൽ മറുപടി നൽകിയിരുന്നെങ്കിലും, തുടർന്ന് പുറത്തുവന്ന ഒരു വീഡിയോ ദൃശ്യമാണ് വിവാദത്തിന് കാരണമായത്.

സഭയിലെ മറുപടിക്ക് പിന്നാലെ സീറ്റിൽ ഇരുന്ന് മുഖ്യമന്ത്രി “അവധി കൊടുക്കില്ല” എന്ന് പറഞ്ഞതായി ആരോപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയത്തിൽ രാഷ്‌ട്രീയ–സാമൂഹിക വിമർശനങ്ങൾ ശക്തമായി തുടരുന്നു.

Tags: Champakulam Moolam Boat Race
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies