'ജര്‍മ്മന്‍ മതില്‍' തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂജഴ്സി: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ച് ഫുട്‌ബോള്‍ ലോകം. മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയെ 2-1ന് വീഴ്‌ത്തിയ ഇക്വഡോര്‍, ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമെന്ന ആശങ്കയില്‍ നിന്ന് നോക്കൗട്ട് പ്രതീക്ഷകളിലേക്ക് കുതിച്ചു. ചരിത്ര വിജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്താനുള്ള സാധ്യതയും അവര്‍ സജീവമാക്കി.

മത്സരം ആരംഭിച്ച് രണ്ട് മിനിറ്റ് തികയും മുമ്പ് ജര്‍മ്മനി ലീഡെടുത്തതോടെ ഏകപക്ഷീയ പോരാട്ടമാകുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. ഫ്‌ലോറിയന്‍ വിര്‍ട്‌സിന്റെയും ലിറോയ് സനെയുടെയും കൂട്ടുകെട്ടില്‍ പിറന്ന നീക്കം ഗോളാക്കി മാറ്റി സനെ ജര്‍മ്മനിക്ക് മിന്നും തുടക്കം സമ്മാനിച്ചു.

എന്നാല്‍ ആഘാതത്തില്‍ നിന്ന് അതിവേഗം തിരിച്ചുവന്ന ഇക്വഡോര്‍ ഒമ്പതാം മിനിറ്റില്‍ തന്നെ സമനില പിടിച്ചു. നില്‍സണ്‍ ആംഗുലോയുടെ ദൂര ഷോട്ട് മാനുവല്‍ നൂയറിനെ മറികടന്ന് വലയിലെത്തിയതോടെ മത്സരം പൂര്‍ണമായും വഴിമാറി.

സമനിലയ്‌ക്ക് ശേഷം ഇക്വഡോര്‍ ആക്രമണം ശക്തമാക്കിയപ്പോള്‍ ജര്‍മ്മന്‍ പ്രതിരോധം പതറുന്നതാണ് കണ്ടത്. മധ്യനിരയിലെ പിഴവുകളും കൃത്യതയില്ലാത്ത പാസുകളും മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായി. ആദ്യ പകുതി 1-1 എന്ന നിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ തുടര്‍ന്നു. വാര്‍ പരിശോധനയെത്തുടര്‍ന്ന് ജര്‍മ്മനിക്ക് ലഭിച്ചേക്കുമായിരുന്ന പെനാല്‍റ്റി റദ്ദായതും മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായി.

77-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം ഗൊന്‍സാലോ പ്ലാറ്റ കൃത്യമായി വലയിലെത്തിച്ചതോടെ ഇക്വഡോര്‍ 2-1ന് മുന്നിലെത്തി. അവസാന നിമിഷങ്ങളില്‍ സമനിലയ്‌ക്കായി ജര്‍മ്മനി കഠിനമായി പോരാടിയെങ്കിലും ഇക്വഡോര്‍ പ്രതിരോധം മതില്‍പോലെ ഉറച്ചുനിന്നു.

ഈ വിജയത്തോടെ 20 വര്‍ഷത്തിനുശേഷം ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെത്താനുള്ള സ്വപ്‌നം ഇക്വഡോര്‍ വീണ്ടും ജീവനോടെ നിലനിര്‍ത്തി. മറുവശത്ത്, ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അട്ടിമറിക്കപ്പെട്ട ജര്‍മ്മനി കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. 2006ന് ശേഷം ലോക വേദിയില്‍ പുതിയ ചരിത്രമെഴുതാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇക്വഡോര്‍.

Tags: germanyfifa world cupecudor
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies